സൗദിയില്‍ നിന്ന് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവർ തിരിച്ചുവരുമ്പോൾ ക്വറന്റൈൻ മൂന്ന് ദിവസമായി കുറച്ചു

ജിദ്ദ: സൗദിയില്‍ നിന്ന് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത് രാജ്യത്തിന് പുറത്തുപോയവർ തിരിച്ചു വരുമ്പോൾ അവർ മൂന്ന് ദിവസങ്ങൾ ഇന്സ്ടിട്യൂഷനൽ ക്വറന്റൈൻ പാലിച്ചാൽ മതിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. 

നേരത്തെ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത എല്ലാവർക്കും അഞ്ച് ദിവസങ്ങളിലെ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. ഇതിൽ നിന്നാണ് ഒറ്റ ഡോസ് വാക്സിൻ എടുത്തവർക്ക് രണ്ട് ദിവസത്തെ ക്വാറന്റൈൻ ഇളവ് നൽകിയിരിക്കുന്നത്.

Tags:    
News Summary - 3 days quarantine for 1 dose vaccinated expatriates in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.