വന്ദേഭാരത് മിഷൻ നാലാംഘട്ടം: സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക് 47 സർവിസുകൾ കൂടി

ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാംഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ സർവിസുകൾക്കു പുറമെ ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി 47 അധിക സർവിസുകളാണ് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇവയിൽ 32 സർവിസുകൾ ഇൻഡിഗോയും 15 സർവിസുകൾ ഗോഎയറുമായിരിക്കും സർവിസ്​ നടത്തുക. ജൂലൈ 21 മുതൽ 31 വരെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ. 25 സർവിസുകൾ കേരളത്തിലേക്കാണ്. 

ഗോഎയറിൻെറ 15 സർവിസുകളും കേരളത്തിലേക്ക് മാത്രമായിരിക്കും. ഇൻഡിഗോയുടെ 10 സർവിസുകളും കേരളത്തിലേക്കുണ്ട്. ദമ്മാമിൽനിന്നാണ് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ. ദമ്മാമിൽനിന്ന്​ കോഴിക്കോട്ടേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന് തിരുവനന്തപുരത്തേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇൻഡിഗോ മൂന്ന് എന്നിങ്ങനെ സർവിസുകൾ ഉണ്ട്. 

എന്നാൽ റിയാദിൽനിന്ന് നാലും ജിദ്ദയിൽ നിന്നും രണ്ടും സർവിസുകൾ മാത്രമേ കേരളത്തിലേക്കുള്ളൂ. റിയാദിൽനിന്ന്​ നാലും ജിദ്ദയിൽനിന്ന്​ രണ്ടും സർവിസുകൾ കോഴിക്കോട്ടേക്ക് ഗോഎയറി​േൻറതാണ്. ദമ്മാമിൽനിന്ന്​ ഹൈദരാബാദ്, ബംഗളൂരു, ലക്‌നൗ, ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്ന്​ ലക്‌നൗ, വിശാഖപട്ടണം, ചെന്നൈ, മുംബൈ, ശ്രീനഗർ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, ജയ്‌പൂർ എന്നിവിടങ്ങളിലേക്കുമാണ് ഇൻഡിഗോയുടെ മറ്റു സർവിസുകൾ. 

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്​വരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

വിമാനങ്ങളുടെ വിശദവിവരങ്ങൾ:
തീയതി,    എയര്‍ലൈന്‍സ്‌,    വിമാന നമ്പർ,    പുറപ്പെടുന്ന സ്ഥലം,    ഇറങ്ങുന്ന സ്ഥലം
ജൂലൈ 21    ഇന്‍ഡിഗോ    6E 8789     ദമ്മാം    കോഴിക്കോട് 
ജൂലൈ 21    ഇന്‍ഡിഗോ    6E 8782     ദമ്മാം    കൊച്ചി 
ജൂലൈ 22    ഇന്‍ഡിഗോ    6E 8798     ദമ്മാം    ഹൈദരാബാദ്
ജൂലൈ 22    ഇന്‍ഡിഗോ    6E 8783     ദമ്മാം    തിരുവനന്തപുരം
ജൂലൈ 22    ഇന്‍ഡിഗോ    6E 8786     ദമ്മാം    കണ്ണൂര്‍
ജൂലൈ 23    ഇന്‍ഡിഗോ    6E 8782     ദമ്മാം    കൊച്ചി
ജൂലൈ 23    ഇന്‍ഡിഗോ    6E 8772    റിയാദ്    ലക്നോ
ജൂലൈ 23    ഇന്‍ഡിഗോ    6E 8779    റിയാദ്    വിശാഖപട്ടണം
ജൂലൈ 23    ഇന്‍ഡിഗോ    6E 8762    റിയാദ്    ചെന്നൈ
ജൂലൈ 23    ഇന്‍ഡിഗോ    6E 8794     ദമ്മാം    ബാംഗ്ലൂര്‍
ജൂലൈ 23    ഇന്‍ഡിഗോ    6E 8774    റിയാദ്    മുംബൈ
ജൂലൈ 24    ഇന്‍ഡിഗോ    6E 8789     ദമ്മാം    കോഴിക്കോട്
ജൂലൈ 24    ഇന്‍ഡിഗോ    6E 8796     ദമ്മാം    ലക്നോ
ജൂലൈ 25    ഇന്‍ഡിഗോ    6E 8786     ദമ്മാം    കണ്ണൂര്‍
ജൂലൈ 24    ഇന്‍ഡിഗോ    6E 8778    റിയാദ്    ശ്രീനഗര്‍
ജൂലൈ 24    ഇന്‍ഡിഗോ    6E 8764    റിയാദ്    ബാംഗ്ലൂര്‍
ജൂലൈ 24    ഗോഎയര്‍    G8 9904    റിയാദ്    കോഴിക്കോട്
ജൂലൈ 24    ഇന്‍ഡിഗോ    6E 8776    റിയാദ്    ഹൈദരാബാദ്
ജൂലൈ 24    ഗോഎയര്‍    G8 9922    ജിദ്ദ    കോഴിക്കോട്
ജൂലൈ 24    ഇന്‍ഡിഗോ    6E 8792     ദമ്മാം    ചെന്നൈ
ജൂലൈ 25    ഇന്‍ഡിഗോ    6E 8774    റിയാദ്    മുംബൈ
ജൂലൈ 25    ഗോഎയര്‍    G8 9906    റിയാദ്    കോഴിക്കോട്
ജൂലൈ 25    ഇന്‍ഡിഗോ    6E 8772    റിയാദ്    ലക്നോ
ജൂലൈ 25    ഇന്‍ഡിഗോ    6E 8768    റിയാദ്    ഡല്‍ഹി 
ജൂലൈ 25    ഇന്‍ഡിഗോ    6E 8776    റിയാദ്    ഹൈദരാബാദ്
ജൂലൈ 25    ഗോഎയര്‍    G8 9920    ജിദ്ദ    കോഴിക്കോട്
ജൂലൈ 25    ഇന്‍ഡിഗോ    6E 8794     ദമ്മാം    ബാംഗ്ലൂര്‍
ജൂലൈ 26    ഇന്‍ഡിഗോ    6E 8646     ദമ്മാം    ശ്രീനഗര്‍
ജൂലൈ 26    ഗോഎയര്‍    G8 9924     ദമ്മാം    കോഴിക്കോട്
ജൂലൈ 26    ഗോഎയര്‍    G8 9908    റിയാദ്    കോഴിക്കോട്
ജൂലൈ 26    ഇന്‍ഡിഗോ    6E 8762    റിയാദ്    ചെന്നൈ
ജൂലൈ 26    ഇന്‍ഡിഗോ    6E 8767    റിയാദ്    ജൈപ്പൂര്‍
ജൂലൈ 26    ഇന്‍ഡിഗോ    6E 8792     ദമ്മാം    ചെന്നൈ
ജൂലൈ 27    ഗോഎയര്‍    G8 9918     ദമ്മാം    കോഴിക്കോട്
ജൂലൈ 27    ഗോഎയര്‍    G8 9911     ദമ്മാം    കൊച്ചി
ജൂലൈ 27    ഇന്‍ഡിഗോ    6E 8764    റിയാദ്    ബാംഗ്ലൂര്‍
ജൂലൈ 27    ഇന്‍ഡിഗോ    6E 8789     ദമ്മാം    കോഴിക്കോട്
ജൂലൈ 27    ഇന്‍ഡിഗോ    6E 8782     ദമ്മാം    കൊച്ചി
ജൂലൈ 28    ഗോഎയര്‍    G8 9926     ദമ്മാം    കൊച്ചി
ജൂലൈ 28    ഗോഎയര്‍    G8 9913     ദമ്മാം    തിരുവനന്തപുരം
ജൂലൈ 28    ഇന്‍ഡിഗോ    6E 8786     ദമ്മാം    കണ്ണൂര്‍
ജൂലൈ 28    ഇന്‍ഡിഗോ    6E 8768    റിയാദ്    ഡല്‍ഹി
ജൂലൈ 29    ഗോഎയര്‍    G8 9928     ദമ്മാം    തിരുവനന്തപുരം
ജൂലൈ 29    ഗോഎയര്‍    G8 9930     ദമ്മാം    കൊച്ചി
ജൂലൈ 30    ഗോഎയര്‍    G8 9932     ദമ്മാം    കോഴിക്കോട്
ജൂലൈ 30    ഗോഎയര്‍    G8 9916     ദമ്മാം    തിരുവനന്തപുരം
ജൂലൈ 31    ഗോഎയര്‍    G8 9902    റിയാദ്    കോഴിക്കോട്
  
 

Tags:    
News Summary - 47 flight service to india from saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.