റിയാദ്: നവോദയ മാക്സ്ലൈൻ വോളിബാൾ ടൂർണമെന്റിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. പാകിസ്താൻ ടീം ദിർ ക്ലബും ഇന്ത്യൻ ടീം സ്റ്റാർസും തമ്മിലാണ് ഒന്നാമത്തെ സെമിഫൈനൽ. രണ്ടാം സെമിയിൽ ദമ്മാമിൽ നിന്നുള്ള ഇന്ത്യൻ ക്ലബും സൗദി ടീം ഫാൽക്കനും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന ഒന്നാം റൗണ്ട് മത്സരങ്ങൾ ജനപങ്കാളിത്തത്താൽ ആവേശകരമായിരുന്നു. ദിർ ക്ലബും അബുസറും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് അബുസർ വിജയിച്ചു (23-25, 23-25).
സ്റ്റാർസ്-ശക്കർ ഘർ ടീമുകൾ ഏറ്റുമുട്ടിയ രണ്ടാം മത്സരം കാണികളെ മുൾമുനയിൽ നിർത്തിയ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത് (19-25, 25-14, 27-25). മൂന്നാം മത്സരത്തിൽ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ദമ്മാം ഇന്ത്യൻ ക്ലബ്, റിയാദ് വോളി ഫ്രണ്ട്സിനെ പരാജയപ്പെടുത്തി (25-16, 25-18). സൗദി, ഇന്ത്യൻ ടീമുകൾ ഏറ്റുമുട്ടിയ നാലാം മത്സരത്തിന് അസാധാരണമായ ആർപ്പുവിളികളോടെയാണ് കാണികൾ പിന്തുണ നൽകിയത്. ശക്തരായ സൗദി ഫാൽക്കനോട് പിടിച്ചുനിൽക്കാൻ ദമ്മാമിൽ നിന്നെത്തിയ കാസ്ക് ടീമിന് കഴിഞ്ഞില്ല (25-18, 25-20). മത്സരം സംസ്ഥാന വോളിബാൾ റഫറി പാനൽ അംഗവും കോഴിക്കോട് വോളിബാൾ അസോസിയേഷൻ സെക്രട്ടറിയുമായ മുസ്തഫ ഉദ്ഘാടനം ചെയ്തു. റാഫി പാങ്ങോട്, സലിം അർത്തിയിൽ, ഷാജി മഠത്തിൽ, നാസർ ലെയ്സ്, സലിം മാഹി, ഇല്യാസ്, അമീർ പട്ടണത്ത്, ജയൻ കൊടുങ്ങല്ലൂർ, വിജയൻ നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു.
നവോദയ പ്രസിഡന്റ് വിക്രമലാൽ, സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അനിൽ മണമ്പൂർ, ചെയർമാൻ റസ്സൽ, അബ്ദുൽ കലാം, അനിൽ പിരപ്പൻകോട്, ശ്രീരാജ്, മനോഹരൻ, ഷൈജു ചെമ്പൂര്, അനി മുഹമ്മദ്, ഗോപൻ കൊല്ലം, കുമ്മിൾ സുധീർ, പൂക്കോയ തങ്ങൾ, നാസർ പൂവാർ, ഗോപിനാഥൻ നായർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.