ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത ചേരികളിലെ താമസക്കാർക്ക് വീട്ടുവാടകയായി 79 കോടി റിയാൽ നൽകി. ചേരികളിൽനിന്ന് മാറ്റിത്താമസിപ്പിച്ച പ്രദേശവാസികൾക്ക് മക്ക ഗവർണറേറ്റാണ് പണം നൽകിയത്. 2021 ഒക്ടോബറിലാണ് ജിദ്ദയിലെ ചേരികൾ നീക്കം ചെയ്യാൻ ആരംഭിച്ചത്.
അന്നു മുതൽ ഇന്നുവരെ 1,11,600 സൗജന്യ സേവനങ്ങൾ താമസക്കാർക്ക് നൽകി. ഭക്ഷണ കിറ്റുകൾ, മരുന്ന്, ഫർണിച്ചർ, ബേബി മിൽക്, വാടക എന്നിവയും ഇതിലുൾപ്പെടുന്നു. 297 പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകി. 24,848 കുടുംബങ്ങൾ പാർപ്പിട സൗകര്യം നൽകിയതും സേവനങ്ങളിൽ ഉൾപ്പെടുന്നു. ഏകദേശം 2392 ഭവന യൂനിറ്റുകൾ വിതരണം ചെയ്തതായും ഗവർണറേറ്റ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.