ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ 822 പുരുഷന്മാരും 149 സ്ത്രീകളും ഉൾപ്പെടെ 971 ലൈസൻസ് നേടിയ ടൂറിസ്റ്റ് ഗൈഡുകൾ പ്രവർത്തിക്കുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
ടൂർ ഗൈഡുകൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ലംഘിച്ച നിരവധി നിയമ ലംഘനങ്ങൾ പരിശോധകർ കണ്ടെത്തുകയും ഇവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തു. ലൈസൻസ് ലഭിക്കുന്നതിനുമുമ്പ് ആരെങ്കിലും ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവർക്ക് ഒരു ലക്ഷത്തിൽ കവിയാത്ത പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യം ലക്ഷ്യമിടുന്ന 100 ദശലക്ഷം വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്നതിന് സൗദിയിൽ കൂടുതൽ ടൂറിസ്റ്റ് ഗൈഡുകൾ ആവശ്യമുണ്ട്. വിഷൻ 2030നും ദേശീയ ടൂറിസ വികസനത്തിനുള്ള പൊതു തന്ത്രത്തിനും അനുസൃതമായി തൊഴിൽ, നിക്ഷേപം എന്നിവയിൽ ഈ രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സാധ്യതകൾ നിലനിൽക്കുന്നു.
ഓരോ ടൂർ ഗൈഡും അവരുടെ അനുഭവത്തിെൻറയും ഓരോരുത്തർക്കും ഈ മേഖലയിലുള്ള പ്രവൃത്തിപരിചയവും വിദേശ ഭാഷ പ്രാവീണ്യവുമെല്ലാം പരിഗണിച്ച് ഫീസ് നിർണയിക്കാവുന്നതാണ്. വിനോദസഞ്ചാരികൾ, സന്ദർശകർ, വിദേശ പ്രതിനിധികൾ തുടങ്ങിയവർക്ക് രാജ്യത്തെ നഗരങ്ങൾ, പ്രദേശങ്ങൾ, സ്മാരകങ്ങൾ, ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ടൂറിസ്റ്റ് ഗൈഡ് വളരെ കൃത്യമായി വിശദീകരിച്ചുകൊടുക്കേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും ടൂറിസം മന്ത്രാലയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.