അബഹയിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം

അബഹയിൽ വാഹനാപകടത്തിൽ ഒരു മരണം

അബഹ: അബഹക്കും മഹാഇലിനുമിടയിലെ ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കുപ്പിവെള്ളം കയറ്റിയ ട്രക്കാണ്​ ചുരത്തിൽ മൂന്ന്​ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും മറിയുകയും ചെയ്​തത്​. മരിച്ചതും പരിക്കേറ്റതും ഏത്​ നാട്ടുകാരാണെന്ന്​ വ്യക്തമായിട്ടില്ല.

അപകടത്തെ തുടർന്ന്​ 20 മിനി​േട്ടാളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക്ക്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമാണ്​ ഗതാഗതം പുനസ്ഥാപിച്ചത്​. ചുരം ഇറങ്ങു​േമ്പാൾ വാഹനത്തി​െൻറ ബ്രേക്കുകളെ മാത്രം പൂർണമായും ആശ്രയിക്കാതെ മറ്റ്​ നിലക്കുള്ള ജാഗ്രതകൾ കൂടി പാലിക്കുകയും മുൻകരുതലെടുക്കുകയും വേണമെന്ന്​ ട്രാഫിക്​ മേധാവികൾ എല്ലാവരോടും ആവശ്യപ്പെട്ടു.

Tags:    
News Summary - A death in a car accident in Abaha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.