ജിദ്ദ: മക്ക-ജിദ്ദ എക്സ്പ്രസ് റോഡിൽ ഇന്ധന ടാങ്കർ ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ഒരു വാഹനം ഡീസലുമായി പോകുന്ന ട്രക്കിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് വിവരം. തുടർന്നുണ്ടായ ഇന്ധന ചോർച്ചയാണ് അഗ്നിബാധക്ക് കാരണം. അടുത്തുണ്ടായ 10 വാഹനങ്ങളിലേക്ക് തീ പടർന്നു. ആർക്കും പരിക്കില്ല. അപകടം നടന്ന ഉടനെ മക്കയിൽനിന്ന് സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയതിനാൽ തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് തീപടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
ട്രാഫിക്, റോഡ് സുരക്ഷാവിഭാഗവും സ്ഥലത്തെത്തിയിരുന്നു. അതുവഴി വന്ന വാഹനങ്ങൾ പഴയ മക്ക റോഡിലേക്ക് തിരിച്ചുവിട്ടു. അപകടത്തിൽ മരണമോ പരിക്കോ ഇല്ലെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.