റിയാദ്: ജീവകാരുണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളിയും വനിത വിഭാഗം ക്ഷമ സ്ത്രീകൂട്ടായ്മയും സംയുക്തമായി ഐക്യകേരളത്തിെൻറ 65ാമത് കേരളപ്പിറവി ദിനം മരുഭൂമിയിൽ ആഘോഷിച്ചു. റിയാദില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള തുമാമ മരുഭൂമിയില്‍ കുടുംബങ്ങള്‍ ഒത്തുള്ള സംഗമം വേറിട്ടൊരു അനുഭവമായിമാറി. ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക ചടങ്ങിൽ പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മജീദ് ചിങ്ങോലി, ഷംനാദ് കരുനാഗപ്പള്ളി, ഷമീർ ബാബു, സുരേഷ് ശങ്കർ, റാഫി പാങ്ങോട്, ഷാജഹാൻ ചാവക്കാട്, വി.കെ.കെ. അബ്ബാസ് ജോൺസൺ മാർക്കോസ്, നിസാര്‍ പള്ളിക്കശ്ശേരി, ബാബു പൊറ്റെക്കാട്, നാസർ വണ്ടൂർ, നിസാർ പള്ളിക്കശ്ശേരി, മൈമൂന അബ്ബാസ്, ക്ഷമ സ്ത്രീകൂട്ടായ്മ പ്രസിഡൻറ് തസ്നിം റിയാസ്, സിമി ജോൺസൺ, ബീഗം നാസർ എന്നിവർ സംസാരിച്ചു.
റിയാസ് റഹ്മാൻ സ്വാഗതവും റിഷി ലത്തീഫ് നന്ദിയും പറഞ്ഞു. തസ്നിം റിയാസിെൻറ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി. മുഹാദ് അറക്കൽ, രാജീവൻ വള്ളിവട്ടം, ജയലക്ഷൻ, മുനീർ കുനിയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.