മീ​ഡി​യ​വ​ൺ ‘മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്’ പു​ര​സ്‌​കാ​ര വി​ത​ര​ണം ഈ ​മാ​സം 29ന്

​യാം​ബു: മീ​ഡി​യ​വ​ൺ ‘മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്’ യാം​ബു എ​ഡി​ഷ​ൻ പു​ര​സ്‌​കാ​ര വി​ത​ര​ണം ന​വം​ബ​ർ 29ന് ​വൈ​കീ​ട്ട് ആ​റി​ന്​ യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ റ​ദ്​​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കും. റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് യാം​ബു​വി​ലെ പു​ര​സ്‌​കാ​ര വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ‘മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്’ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ യാം​ബു​വി​ലെ വി​വി​ധ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്ന് മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ‘മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്’ യാം​ബു ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​രീ​ഫ് മു​ക്കം അ​റി​യി​ച്ചു.

വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ, ഇ​ന്ത്യ​ക്കാ​രാ​യ മ​റ്റു പ്ര​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ‘സി​ജി’ ഇ​ന്റ​ർ​നാ​ഷ​ന​ൽ വൈ​സ് ചെ​യ​ർ​മാ​നും, യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ള​ജ് ഇ​ല​ക്ട്രോ​ണി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഫാ​ക്വ​ൽ​റ്റി​യി​ലെ ലെ​ക്ച​റ​റു​മാ​യ നൗ​ഷാ​ദ് വി. ​മു​സ​യു​ടെ ‘എ​ജു ടോ​ക്ക്’ പ​രി​പാ​ടി​യും, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും,‘മ​ല​ർ​വാ​ടി’ ബാ​ല​സം​ഘം കു​രു​ന്നു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റും. യാം​ബു​വി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​യ നെ​സ്മ ഗോ​ൾ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, എ​ൻ​കം​ഫോ​ർ​ട്ട് കാ​റ്റ​റി​ങ്, ബ്യൂ​ണോ മൂ​റൂ​ജ് റ​സ്റ്റാ​റ​ന്റ്, ക്രി​യേ​റ്റി​വ് ഗ്രാ​ഫി​ക്സ് എ​ന്നി​വ​രും മീ​ഡി​യ​വ​ണ്ണി​ന്റെ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Mediaone Mabruq Gulf Topper award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.