റിയാദ്: വർഗീയ രാഷ്ട്രീയം കളിച്ച് ജനങ്ങൾക്കിടയിൽ ചേരിതിരിവിന് ശ്രമിച്ച സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ള തിരിച്ചടിയാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രസ്താവിച്ചു. ബത്ഹ സബർമതി ഹാളിൽ ജില്ലയിലെ പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും മുദ്രവാക്യങ്ങൾ വിളിച്ചും പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചു.
പാലക്കാട് ഒ.ഐ.സി.സി, കെ.എം.സി.സി ജില്ല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ബത്ഹ കേരള മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിൽ മധുരവിതരണവും ഉണ്ടായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഫൈസൽ ബഹസ്സൻ, സലിം കളക്കര, ജില്ല പ്രസിഡൻറ് ശിഹാബ് കരിമ്പാറ, ജനറൽ സെക്രട്ടറി മൊയ്ദീൻ മണ്ണാർക്കാട്, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി, അമീർ പട്ടണത്, ഷജീർ പൂന്തുറ, റഹ്മാൻ മുനമ്പത്, ശുകൂർ ആലുവ, നിഷാദ് ആലങ്കോട്, സൈനുദ്ദീൻ കൊടക്കാടൻ, ഷഹീർ കൊട്ടേക്കാട്ടിൽ, ജോൺസൻ മാർക്കോസ്, സലിം ആർത്തിയിൽ, ഷാജി സോന, അൻസായ് ഷൗക്കത്ത്, അലക്സ് കൊട്ടാരക്കര, അനസ് കൂട്ടുപാത, മുഹമ്മദലി പെരുവപ്പറമ്പ്, ഷാജഹാൻ സലിം, വി.എം. മുസ്തഫ, അൻസാർ, ഷഫീർ പത്തിരിപ്പാല, ശംസുദ്ധീൻ എടത്തനാട്ടുകര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.