ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മഹാലിംഗം (54) ജുബൈലിൽ നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും തുടർ ചികിത്സക്കായി മുവാസാത്ത് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ സ്ഥിതി വഷളാവുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ കോൺട്രാക്ടിങ് കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
പിതാവ്: നാഗൻ, മാതാവ്: മലയ്യതാൾ, ഭാര്യ: അമ്മാളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.