സൗദിയിൽ ചുഴലിക്കാറ്റ് വീശുമെന്ന പ്രചാരണം തെറ്റ് -കാലാവസ്ഥ നിരീക്ഷകൻ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശു​മെ​ന്ന നി​ല​യി​ൽ പ്ര​ച​രി​ക്കു​ന്ന എ​ല്ലാ വാ​ർ​ത്ത​ക​ളും തെ​റ്റാ​ണെ​ന്ന് സൗ​ദി കാ​ലാ​വ​സ്ഥ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഹു​സൈ​ൻ അ​ൽ ഖ​ഹ്താ​നി പ​റ​ഞ്ഞു. അ​ത് മാ​ധ്യ​മ സെ​ൻ​സേ​ഷ​ന​ലി​സ​മാ​ണ്.

രാ​ജ്യം പൂ​ർ​ണ​മാ​യും ക​ട​ലു​ക​ളോ​ട്​ അ​ഭി​മു​ഖ​മാ​യ​ല്ല കി​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട്​ ഉ​ഷ്ണ​മേ​ഖ​ല ചു​ഴ​ലി​ക്കാ​റ്റു​ക​ൾ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. നേ​രി​ട്ടു​ള്ള ആ​ഘാ​ത​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ശ​രി​യാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ വാ​ർ​ത്ത​ക​ൾ ത​യാ​റാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം​ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ വെ​ബ്‌ പോ​ർ​ട്ട​ലും ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടു​മാ​ണ് വാ​ർ​ത്ത​ക​ൾ​ക്ക്​ ആ​ശ്ര​യി​ക്കാ​വു​ന്ന​ ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ൾ. വി​വി​ധ കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ അ​നു​ബ​ന്ധ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​വ​യി​ൽ​നി​ന്ന്​ ല​ഭി​ക്കും.

അ​റ​ബ് മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള ചു​ഴ​ലി​ക്കാ​റ്റും വെ​ള്ള​പ്പൊ​ക്ക​വും സൗ​ദി​യെ ബാ​ധി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ്​ കാ​ലാ​വ​സ്ഥ വ​ക്താ​വി​​ന്റെ പ്ര​തി​ക​ര​ണം.

Tags:    
News Summary - A typhoon will blow in Saudi Arabia Propaganda Mistake - Weather Observer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.