'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന പ്രചാരണ മുദ്രാവാക്യം ചിരിക്ക് വക നൽകുന്നതാണ്. അത് തയാറാക്കിയവരുടെ ബുദ്ധി അപാരവും ഏൽപിച്ചവരുടെ തൊലിക്കട്ടി കാണ്ടാമൃഗത്തെ വെല്ലുന്നതുമായി.കുംഭകോണങ്ങളുടെയും അഴിമതിയുടെയും ഖജനാവ് കുത്തിച്ചോർത്തലിെൻറയും സ്വജനപക്ഷപാതത്തിെൻറയും കേസുകളിൽപെട്ട് മുൻമന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള സമുന്നത യു.ഡി.എഫ് നേതാക്കൾ ജയിലിലേക്കു പോകാൻ വരിവരിയായി കാത്തുനിൽക്കുകയാണ്.
പാലാരിവട്ടം പാലം, അഴിമതിയുടെയും രാഷ്ട്രീയ നിരുത്തരവാദത്തിെൻറയും നിത്യസ്മാരകങ്ങളിലൊന്നായി ജനങ്ങൾക്കു മുന്നിലുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് എൽ.ഡി.എഫ് ഗവൺമെൻറ്.അത് അട്ടിമറിക്കാൻ ബി.ജെ.പി പിന്തുണയോടെ ഗൂഢപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയാണ് യു.ഡി.എഫ്. ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുകയാണ് വോട്ടർമാരുടെ അടിയന്തര കടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.