ജിദ്ദ: സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ നടന്ന ഹൂതി ഭീകരാക്രമണത്തോടെ ഇറാൻ കൂ ടുതൽ പ്രതിക്കൂട്ടിലായി. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അറബ് ഇസ്ലാമിക രാജ് യങ്ങളും ജി.സി.സി രാജ്യങ്ങളും അമേരിക്കയും ആവർത്തിച്ചതോടെ മേഖലയിൽ ഇറാൻ കൂടുതൽ ഒറ ്റപ്പെട്ടു. ജനവാസമേഖലയും വിമാനത്താവളവുമൊക്കെ ആക്രമിക്കുന്നത് ഇറാനും ഹൂതികൾക്കുമെതിരെ അന്താരാഷ്ട്ര വിഷയമാവും. പശ്ചിമേഷ്യൻ മേഖലയിൽ കാലുഷ്യം സൃഷ്ടിക്കുന്ന പാരമ്പര്യമാണ് ഇറാേൻറതെന്ന് സൗദി പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു. 40 വർഷമായി ഇറാൻ മേഖലയിൽ നാശം വിതക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര സമൂഹം ഇൗ ഭീഷണിക്കെതിരെ ഒറ്റക്കെട്ടാവണമെന്ന് സൗദി പ്രതിരോധ സഹമന്ത്രി അഭിപ്രായപ്പെട്ടു. ഹൂതികൾ ആണ് ആക്രമണം നടത്തുന്നതെങ്കിലും പിന്നിൽ ഇറാനാണെന്ന് മുസ്ലിം വേൾഡ് ലീഗ് കുറ്റപ്പെടുത്തി. ജി.സി.സി രാജ്യങ്ങളും ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് കുറ്റപ്പെടുത്തി. മേയ് അവസാനം മക്കയിൽ നടന്ന അറബ്, ഗൾഫ് രാഷ്ട്ര ഉച്ചകോടികളുടെ മുഖ്യ ഉന്നം ഇറാനെ ഒറ്റപ്പെടുത്തണമെന്നതായിരുന്നു. അതേസമയം, മേഖലയിൽ യുദ്ധം ഒഴിവാക്കണമെന്ന നിലപാടിൽ ഉച്ചകോടികൾ ഉറച്ചുനിന്നു. എന്നാൽ, താക്കീതുകളൊന്നും ഇറാൻ ചെവിക്കൊള്ളുന്നില്ലെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. അതിനിടയിൽ ഒമാൻ തീരത്തും ചരക്കുകപ്പലാക്രമണം നടന്നതോടെ മേഖല കൂടുതൽ കലുഷിതമാവുന്നു എന്ന പ്രതീതിയാണുണ്ടായിരിക്കുന്നത്.
അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ സൗദി സഖ്യസേന ആരോപണം ശക്തമാക്കി. 26 പേർക്ക് പരിക്കേൽക്കാനിടയാക്കിയ ക്രൂയിസ് മിസൈൽ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സഖ്യസേന ആരോപിച്ചു. ഇതിനു പിന്നാലെയാണ് അമേരിക്കയും സമാനവാദവുമായി രംഗത്തെത്തിയത്. ബുധനാഴ്ച പുലർച്ചയായിരുന്നു അബ്ഹ വിമാനത്താവളത്തിനു നേരെ മിസൈലാക്രമണം. യമന്‍ അതിര്‍ത്തിയില്‍നിന്ന് 180 കി.മീ അകലെയുള്ള വിമാനത്താവളത്തിെൻറ ആഗമന ഹാളിലാണ് ക്രൂസ് മിസൈൽ പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.