അബഹ: അബഹ ചുരത്തിലുണ്ടായ ബസപകടത്തിൽ പരിക്കേറ്റവരെ മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽ ഖർഖ ആശുപത്രിയിൽ സന്ദർശിച്ചു. അബഹ - മഹായിൽ റോഡിൽ ഉണ്ടായ അപകടത്തിൽ 21 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ആരോഗ്യ സേവനം നൽകുന്നതായി അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് മഹായിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില പരിശോധിക്കാനാണ് ഗവർണർ എത്തിയത്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുള്ള ആശുപത്രി മോർച്ചറിയും അദ്ദേഹം പരിശോധിച്ചു. സംഭവം നടന്നതുമുതൽ അസീർ ഗവർണർ തുർക്കി ബിൻ തലാൽ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് അൽ ഖർഖ പറഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിക്കേറ്റവർക്ക് ആശുപത്രി വിടുന്നതുവരെ ആരോഗ്യപരിരക്ഷ നൽകാനും അവരുടെ എല്ലാ ആവശ്യങ്ങൾക്കും പരിഹാരം കാണാനും അദ്ദേഹം നിർദേശം നൽകി. മരിച്ചവർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബന്ധപ്പെട്ട എല്ലാ ഏജൻസികളും അവരുടെ എല്ലാ കഴിവുകളും ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.