ജിദ്ദ: അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗ് ഡി ഡിവിഷൻ ഫൈനൽ പോരാട്ടത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് ടീം ജേതാക്കളായി. അൽഅബീർ ഗ്രൂപ് എക്സി.ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ ഇവർക്കുള്ള ട്രോഫി നൽകി. റണ്ണേഴ്സ് ടീമിനുള്ള ട്രോഫി സമ ട്രേഡിങ് സാരഥി അബുൽ റസാഖ് നൽകി.
ഡി ഡിവിഷൻ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത ടാലൻറ് ടീൻസ് അക്കാദമിയുടെ മുഹമ്മദ് ഇഷാനുള്ള ട്രോഫി ബ്ലൂ സ്റ്റാർ സീനിയേഴ്സ് ഗോൾ കീപ്പർ ആദം കബീർ നൽകി. ടൂർണമെൻറിലെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുത്ത സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ അബ്ദുൽ ഖുദ്ദൂസിനുള്ള ട്രോഫി ശരീഫ് ബ്ലാസ്റ്റേഴ്സ് നൽകി.
പ്ലേ മേക്കർ ജെ.എസ്.സിയുടെ താരം പാർഥിവ് പ്രവീണിനുള്ള ട്രോഫി, ഷഫീഖ് ബ്ലൂ സ്റ്റാറും ടോപ് സ്കോറർ ടാലൻറ് ടീൻസ് അക്കാദമി താരം ആസിഫ് മുഹമ്മദിനുള്ള ട്രോഫി മുനീർ മുന്ന ബ്ലാസ്റ്റേഴ്സും ഏറ്റവും നല്ല കളിക്കാരൻ സോക്കർ ഫ്രീക്സ് താരം ആദിൽ റഹ്മാനുള്ള ട്രോഫി നൗഷാദ് പാലക്കലും നൽകി.
40 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടി നടത്തിയ മാച്ചിൽ ഫ്രൈഡേ ഫുട്ബാൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജെ.എസ്.സി ഷീരയെ പരാജയപ്പെടുത്തി. കളിയുടെ നാലാം മിനിറ്റിൽ പി.കെ. റിയാസും ഏഴാം മിനിറ്റിൽ ബഷീറും നേടിയ ഗോളുകളോടെ ജെ.എസ്.സി തിരിച്ചു വരാനാകാത്ത പടുകുഴിയിലേക്ക് വീണു.
ഗോൾ മടക്കാൻ ടീം ജെ.എസ്.സി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താനുള്ള കാര്യമായ മുന്നേറ്റങ്ങളൊന്നും പിന്നീടുണ്ടായില്ല. വിജയികളായ ഫ്രൈഡേ ഫുട്ബാളിനുള്ള ട്രോഫി ബദർ തമാം പോളി ക്ലിനിക്ക് മാർക്കറ്റിങ് മാനേജർ ഡോ. അഷ്റഫ് നൽകി. റണ്ണേഴ്സിനുള്ള ട്രോഫി സിൻഡൽ ഗ്രൂപ് ചെയർമാൻ സലാഹുദ്ദീൻ നൽകി. മാൻ ഓഫ് ദ മാച്ച് ആയ ഫ്രൈഡേ ഫുട്ബാൾ താരം റിയാസിനുള്ള ട്രോഫി ബ്ലാസ്റ്റേഴ്സ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ നൽകി.
ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത ഫ്രൈഡേ ഫുട്ബാൾ ഗോൾ കീപ്പർ റഷീദിനുള്ള ട്രോഫി സോക്കർ ഫ്രീക്സ് സീനിയേഴ്സ് അബ്ദുൽ ഫത്തഹ് നൽകി. ടൂർണമെൻറിലെ മികച്ച ഡിഫൻഡർ ജെ.എസ്.സിയുടെ ഷാനവാസിനുള്ള ട്രോഫി ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ അലി തിരുവേഗപ്പുറയും പ്ലേ മേക്കർ ജെ.എസ്.സി താരം സൽമാനുള്ള ട്രോഫി നൗഷാദ് പാലക്കലും ടോപ് സ്കോറർ ഫ്രൈഡേ ഫുട്ബാൾ താരം ബഷീറിനുള്ള ട്രോഫി ഷമീം ബ്ലാസ്റ്റേഴ്സും നൽകി. ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്ത ഫ്രൈഡേ ഫുട്ബാൾ താരം ഹാരിസിനുള്ള ട്രോഫി കേരള പ്രീമിയർ ക്രിക്കറ്റ് കൺവീനർ നൗഷാദ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.