അബഹ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ ചരിത്രവിജയത്തിൽ അബഹ കെ.എം.സി.സി ആഘോഷ പരിപാടി സംഘടിപ്പിച്ചു. അബഹ സൂക്കിൽ പായസ വിതരണവും സന്തോഷ പ്രകടനവും നടത്തി. രാജ്യം വർഗീയ ഫാഷിസത്തിനു പൂർണമായി കീഴടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോൺഗ്രസിെൻറ നേതൃത്വത്തിൽ ജനാധിപത്യ കക്ഷികളുടെ വൻ മുന്നേറ്റം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അബഹ കെ.എം.സി.സി പറഞ്ഞു. ആഘോഷ പരിപാടിക്ക് ഹസീബ് പെരുവുള്ളൂർ, സലീം പാലക്കാട്, ജമാൽ അങ്ങാടിപ്പുറം, അമീർ കോട്ടക്കൽ, ഫവാസ്, നിസാർ കരുവാരക്കുണ്ട്, ശരീഫ്, സിറാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.