ജിദ്ദ: സൗദി അറേബ്യയിലെ റോഡപകട മരണങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറവ് രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016ൽ റോഡപകട മരണങ്ങളുടെ എണ്ണം 9,311ൽനിന്ന് 2021ൽ 6,651 ആയി കുറഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
2030ഓടെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറക്കുക എന്ന ആഗോളലക്ഷ്യം കൈവരിക്കുന്നതിന് സൗദിയുടെ ഈ നേട്ടം വലിയ സംഭാവന ചെയ്യും. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുക ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ട്രാഫിക് സുരക്ഷക്കുള്ള മന്ത്രിതല സമിതിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തുടർച്ചയായ പിന്തുണയുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് റോഡപകട മരണനിരക്ക് കുറക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.