ഖമീസ് മുശൈത്ത്: ദൈവപ്രീതിയിലൂടെയും മാനവ സേവയിലൂടെയും ദൈവപ്രീതി കരസ്ഥമാക്കുന്നതിനാകണം ജീവിതമെന്നും ദൈവപ്രീതിക്കായി പ്രവാസ ജീവിതം സമർപ്പിക്കുന്നതിലൂടെ ജീവിതവിജയവും മോക്ഷവും നേടാൻ മനുഷ്യൻ പ്രാപ്തനാകുമെന്നും പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു.
തനിമ അസീർ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ടായത് പോലെ അന്ത്യവുമുണ്ട്. നമുക്ക് പരിചിതമല്ലാത്ത ആ ലോകത്തെക്കുറിച്ചുള്ള അറിവ് നൽകാനാണ് മഹാമനീഷികളായ പ്രവാചകന്മാരെ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് അയച്ചത്.
ഖുർആൻ പഠനത്തിലൂടെയും അതനുസരിച്ചുള്ള ജീവിതവും അതിനു മനുഷ്യനെ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിമ അസീർ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു.
ജലീൽ കാവന്നൂർ (ചെയർമാൻ, ശിഫാ ഗ്രൂപ്), ഡോ: അബ്ദുൽ ഖാദർ തിരുവനന്തപുരം (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി), ഡോ സയ്യിദ് മുഹമ്മദ് അൽ ഖാസിമി (ചെയർമാൻ, ഇർശാദിയ ഗ്രൂപ് ) എന്നിവർ സംസാരിച്ചു. അബ്ദുൽ റഹീം കരുനാഗപ്പള്ളി നന്ദി പറഞ്ഞു. ഫവാസ് അബദുറഹീം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.