ജുബൈൽ: ജുബൈൽ ബാഡ്മിന്റൺ ക്ലബ് നവംബർ 29, 30 തീയതികളിൽ മെഗാ ഓപൺ ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫനാതീറിലെ അൽ നാദി സ്പോർട്സ് ക്ലബിലാണ് മത്സരങ്ങൾ നടക്കുക. പ്രീമിയർ, ചാമ്പ്യൻഷിപ്, മാസ്റ്റേഴ്സ്, വനിത ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നീ വിഭാഗങ്ങളിലാണ് ടൂർണമെൻറ്. സൗദിയിലെ വിവിധ ക്ലബുകളിലെ 400ഓളം കളിക്കാർ മാറ്റുരക്കും.
ടൂർണമെന്റ് ഉദ്ഘാടനചടങ്ങിൽ യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ. അബ്ദുൽ മജീദ് ബദ്റുദ്ദീനും എ.ആർ. എൻജിനീയറിങ്, എച്ച്.എം.ആർ കമ്പനി പ്രതിനിധികളും പങ്കെടുക്കും. ജുബൈലിലെ 20ഓളം പ്രമുഖ കമ്പനികളും വ്യക്തികളും ടൂർണമെന്റുമായി സഹകരിക്കുന്നുണ്ട്. ജുബൈൽ ബാഡ്മിന്റൺ ക്ലബ് പരിശീലകരായ വിനു ജോണിയുടെയും ജോബിൻ ജോണിയുടെയും നേതൃത്വത്തിൽ നൂറിൽപരം കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നുണ്ട്.
സംഘാടക സമിതി ചെയർമാനും ക്ലബ് പ്രസിഡൻറുമായ തിലകൻ, സെക്രട്ടറിമാരായ ഷിബു ശിവദാസൻ, അജ്മൽ താഹ, കമ്മിറ്റി അംഗങ്ങളായ ഷിജു, മനോജ്, ഷാജി, ഷബീർ, അനുഫ്, റഹ്മത്ത്, വേണു, ഷാജി കോലാണ്ടി എന്നിവർ ടൂർണമെൻറ് പ്രഖ്യാപനചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.