ത്വാഇഫ്: റിയാദ് റോഡിൽ റിളുവാന് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം പലോട് പച്ച വട്ടക്കരികകം അൻവർ മൻസിലിൽ അൻവർ അബ്ബാസാണ് (39) മരിച്ചത്. ഇദ്ദേഹം ഓടിച്ച ഡയന വാഹനം ട്രെയിലറിന് പിറകിലിടിച്ച് തൽസമയം മരിക്കുകയായിരുന്നു. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് പോകുേമ്പാഴാണ് അപകടം. മൃതദേഹം ത്വാഇഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ. അൻവർ അബ്ബാസ് 12 വർഷമായി സൗദിയിൽ ജോലി നോക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ:ഫാത്തിമ, മക്കൾ: അമൻ അഹ്സൻ, അഫ്ന ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.