ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്തിന് ജിദ്ദ കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി. ഷറഫിയ്യ ഇമ്പീരിയൽ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണയോഗം മുസ് ലിം ലീഗ് സംസ്ഥാന കൗൺസിലർ താപ്പി അബ്ദുല്ല കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഷംസീർ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സീതി കൊളക്കാടൻ, പി.കെ. മുഹമ്മദ് സുഹൈൽ, മുഹമ്മദ് റഫീഖ് കൂളത്ത്, സി.വി. മുജീബ്, ജാഫർ വെന്നിയൂർ, റഷീദ് കോഴിക്കോടൻ, എം.പി.എ റഊഫ്, എം.വി. മുഹമ്മദലി, മുനീർ നഹ എന്നിവർ സംസാരിച്ചു.
ജനക്ഷേമ, വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പരപ്പനങ്ങാടിക്കാരുടെ സംശയങ്ങൾക്ക് ഉസ്മാൻ അമ്മാറമ്പത്ത് മറുപടി പറഞ്ഞു. പരപ്പനങ്ങാടിയിലെ നിലവിലുള്ള ബസ് സ്റ്റാൻഡ് നവീകരിച്ചതിനു പുറമെ വിശാലമായ പാർക്കിങ് സൗകര്യമെല്ലാം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു ബസ് സ്റ്റാൻഡ് പരപ്പനങ്ങാടിയിൽ ഉടൻ യഥാർഥ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്ദുസ്സമദ് കടവത്ത് ഖിറാഅത്ത് നടത്തി. മുനീർ പൂക്കാട്ട് സ്വാഗതവും നാഫി താപ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.