സൗദി അഭിനേത്രി  അഹദ്​ കാമിൽ ഹോളിവുഡിലേക്ക്​

ജിദ്ദ: സൗദി അഭിനേത്രി അഹദ്​ കാമിൽ ഹോളിവുഡിലേക്ക്​. അമേരിക്കൻ ഹൊറർ സിനിമയായ ‘ബീയിങ്ങി’ലാണ്​ അഹദ്​ കാമിൽ അഭിനയിക്കുക. ഇതാദ്യമായാണ്​ ഒരു സൗദി വനിത ഹോളിവുഡ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​. ഡഗ്ലസ്​ സി. വില്യം സംവിധാനം ചെയ്യുന്ന സിനിമ ഇൗ വർഷം അവസാനത്തോടെ റിലീസ്​ ചെയ്യും. നെറ്റ്​ഫ്ലിക്​സിൽ മുഖം കാണിക്കുന്ന ആദ്യ സൗദി വനിതയായി ഇൗ വർഷം തുടക്കത്തിൽ അഹദ്​ കാമിൽ മാറിയിരുന്നു. ബി.ബി.സിയിലും സംപ്രേഷണം ചെയ്​ത കൊളാറ്ററൽ എന്ന മിനി സീരീസിലാണ്​ അവർ വേഷമിട്ടത്​.

Tags:    
News Summary - actress-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.