ജിദ്ദ: പൊതുജനങ്ങളിൽ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും പരിഹരിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ഫാർമസിസ്റ്റുകളോട് സൗദി ഫാർമസിസ്റ്റ്സ് ഫോറം ആവശ്യപ്പെട്ടു.
'ഫാർമസിസ്റ്റ് നൽത്തഖി 2022' എന്ന പേരിൽ നടന്ന പരിപാടിയിൽ സൗദിയിലെ എല്ലാ പ്രവിശ്യകളിൽനിന്നുമുള്ള ഫാർമസിസ്റ്റുകളും കുടുബങ്ങളും പങ്കെടുത്തു. അബീർ ഗ്രൂപ് എക്സി. ഡയറക്ടർ ഡോ. അഹ്മദ് ആലുങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻ്റ് യഹ് യ കാട്ടുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ശിഫ ജിദ്ദ മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. സുൽത്താൻ ആഷിക് 'നൽത്തഖി ടാക്' നടത്തി. വി.പി ശറഫുദ്ധീൻ, കബീർ കൊണ്ടോട്ടി, ഡോ. നസീർ മാളിയേക്കൽ, ഡോ. ഷബ്ന കോട്ട, മുഹമ്മദ് സാഫിൽ, ഷമീം എന്നിവർ സംസാരിച്ചു. യൂനുസ് മണ്ണിശ്ശേരി അവതാരകനായിരുന്നു. ഡോ. അബൂബക്കർ സിദ്ധീഖ് സ്വാഗതവും ശിഹാബ് കൂളാപറമ്പിൽ നന്ദിയും പറഞ്ഞു.
ആരോഗ്യപരമായും സാമ്പത്തികമായും ജോലി സംബന്ധമായും വെല്ലുവിളി നേരിട്ട കൊറോണ കാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമായ സൗജന്യ സേവനങ്ങൾക്ക് മലയാളി ആശുപത്രികളെയും പോളിക്ലിനിക്കുകളെയും സൗദി ഫാർമസിസ്റ്റ് ഫോറം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.