??????? ????? ???? ?????????? ???????????????????? ???????

എയർ ഇന്ത്യയുടെ ഹജ്ജ് വിമാനസർവീസും അലേങ്കാലം; തീർഥാടകർ സത്യാഗ്രഹത്തിൽ

മക്ക: ഉത്തർപ്രദേശിലേക്കുള്ള ഹാജിമാരുടെ മടക്കയാത്ര എയർ ഇന്ത്യ അനിശ്ചിതമായി നീട്ടുന്നതിൽ പ്രതിഷേധിച്ച് തീർഥ ാടകർ മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ആസ്ഥാനത്ത് സത്യാഗ്രഹമിരിക്കുന്നു. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കു പുറപ്പെടേണ് ടിയിരുന്ന വിമാനമാണ് മുടങ്ങിയത്. ബുധനാഴ്ചയായിട്ടും എപ്പോൾ നാട്ടിലേക്ക് തിരിക്കാനാവുമെന്ന് പറയാനാവാത്ത അവസ് ഥയിലാണ് തീർഥാടകർ പ്രതിഷേധം തുടങ്ങിയത്.

തിങ്കളാഴ്ച രാത്രി ഇവരെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബസിൽ കയറ്റിയിരിരുത്തി. അൽപസമയം കഴിഞ്ഞപ്പോൾ വിമാനം മുടങ്ങിയതിനാൽ ബസിൽ നിന്നിറങ്ങാൻ നിർദേശം വന്നു. എട്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് തടസ്സം നേരിട്ടുവെന്നാണ് തീർഥാടകർ പറയുന്നത്.

അതേസമയം ആഗസ്റ്റ് 20​​െൻറ വിമാനസർവീസുകൾ മുടങ്ങിയതാണെന്നും ഇന്നു തന്നെ പ്രശ്നം പരിഹരിക്കുമെന്നും ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ലഗേജുകൾ നേരത്തെ കൊണ്ടുപോയതിനാൽ അടിസ്ഥാന വസ്തുക്കളും ഭക്ഷണ സാധനങ്ങളും തങ്ങളുടെ പക്കലില്ല എന്ന് തീർഥാടകർ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഡൽഹിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഹജ്ജ് വിമാനവും മുടങ്ങിയിരുന്നു. അന്ന് വിമാനത്താവളത്തിലെത്തിയ തീർഥാടകർ അനിശ്ചിതമായ കാത്തിരിപ്പിനൊടുവിൽ പിറ്റേ ദിവസമാണ് നാട്ടിലേക്ക് തിരിച്ചത്.

Tags:    
News Summary - Air India Hajj flights delayed - Pilgrims to protest - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.