??? ????????? ???????????? (??? ??????)

ഹഫർ അൽബാതിൻ വിമാനത്താവളത്തിന്​ അന്താരാഷ്​ട്ര പദവി ഉടൻ

ഹാഫർ അൽബാതിൻ: ഹഫർ വിമാനത്താവളം അന്താരാഷ്​ട്ര പദവിയിലേക്ക്. ഈ വർഷാവസാനത്തോടെ പദവി ഉയർത്തൽ നടപടി പൂർത്തിയാകുമ െന്ന്​ ഹഫർ ഗവർണർ അമീർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഅദ് വ്യക്തമാക്കി. മക്ക എകണോമിക് ഫോറത്തിൽ ഹഫർ അൽബാതി​​െൻറ ഭാവി പദ് ധതികളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും വലിയ ആഹ ്ലാദം പകരുന്നതാണ്​ ഇത്​. സൗദി കിരീടാവകാശി പ്രഖ്യാപിച്ച വിഷൻ 2030​​െൻറ ഭാഗമായ നിരവധി വികസന പരിപാടികളാണ് ഭൂമിശാസ് ത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള ഹഫറിൽ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ചരക്കു ഗതാഗതത്തി​​െൻറ ഒരു സുപ്ര ധാനമായ കവാടമാണ് ഈ പ്രദേശം. നിരവധി രാജ്യാതിർത്തിക​േളാട്​ ചേർന്നുകിടക്കുന്ന പട്ടണമെന്ന നിലയിലും പ്രാധാന്യം ഏറെയാണ്​. സ്വദേശികളും അയൽ രാജ്യക്കാരും ഉൾപ്പെടെ അനവധി യാത്രക്കാരും ഇതിലൂടെ കടന്നുപോകുന്നു. സൗദിയിലെ ഏറ്റവും ശ്രദ്ധേയമായ സൈനികത്താവളങ്ങളിൽ ഒന്ന്​ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പ്രതിവർഷം അഞ്ച് ദശലക്ഷത്തിലധികം വരുന്ന കാലി സമ്പത്ത്​ ഹാഫർ അൽ ബാത്തിനിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. രാജ്യത്ത് ഇതിനകം വിനോദസഞ്ചാര ഭൂപടത്തിലും ശ്രദ്ധ പിടിച്ചുപറ്റാൻ ഇൗ ദേശത്തിനായിട്ടുണ്ട്​. സന്ദർശകരെ ആകർഷിക്കാൻ വിവിധ വിനോദ പരിപാടികളും ഇവിടെ ഒരുക്കാറുണ്ട്​. കഴിഞ്ഞ മാസം മാ​ത്രം 230ലേറെ പരിപാടികൾ ഇവിടെ അരങ്ങേറി.

30 ദിവസം കൊണ്ട്​ 1,74,000 ലേറെ സന്ദർശകരാണ് ഇവിടെയെത്തിയത്. ഈ വമ്പിച്ച വിജയം കാരണം കൂടുതൽ നിറപ്പകിട്ടാർന്ന പരിപാടികളുമായി​ പുതിയ വർഷത്തെ ഫെസ്​റ്റിവൽ കൂടുതൽ മികവോടെ നടത്താൻ അധികൃതർ ഒരുങ്ങുകയാണ്​. 4,30,000 സന്ദർശകരെയാണ് അടുത്ത സീസണിൽ പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ പ്രതിവർഷം 1,30,000 ലധികം നിരന്തര സന്ദർശകർ പതിവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റു പല മേഖലകളിലെ പുരോഗതിക്കൊപ്പം ഇവിടുത്തെ ആരോഗ്യരംഗം കൈവരിച്ച വളർച്ചയും ശ്രദ്ധേയമാണ്.

ഏഴ് സർക്കാർ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും 44 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഇവിടെ ഉണ്ട്. വിമാനത്താവളത്തി​​െൻറ പദവി ഉയർത്തുന്നതോടെ സ്വദേശികൾക്കായി 500 പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടുമെന്നും ഗവർണർ അറിയിച്ചു. നിലവിൽ അന്താരാഷ്​ട്ര പദവി ഇല്ലാത്തതിനാൽ 500ഒാളം കിലോമീറ്റർ അകലെയുള്ള റിയാദ്, ദമ്മാം വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.

സർവീസുകളുടെ കുറവ് കാരണം ആഭ്യന്തര സർവീസുകൾ പല വിദേശികളും ഉപയോഗിച്ചിരുന്നില്ല. പുതിയ വികസനം ഹാഫറിനെ പോലെ തന്നെ, റഫ, സഈറ, ഖഫ്ജി തുടങ്ങിയ പരിസര പ്രദേശക്കാർക്കും സന്തോഷം പകരുന്നതാണ്. വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ഫാമിലി വിസിറ്റ് വിസ ഉദാരമാക്കിയ അനുകൂല സാഹചര്യവും വിമാനത്താവളത്തിന് ഗുണകരമാണ്. സൗദിയിലെ മാറിയ തൊഴിൽ സാഹചര്യത്തിൽ പെട്ട് മറ്റു പ്രദേശങ്ങൾ പോലെ തന്നെ നിരവധി തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് ഇവിടെയും സംഭവിച്ചിരുന്നു. ഏതായാലും ഹാഫർ അൽബാത്തിന്റെ വികസനത്തി​​െൻറ ഒരു സുപ്രധാന നാഴികക്കല്ലായി ഹാഫർ അന്താരാഷ്​ട്ര വിമാനത്താവളം മാറുമെന്ന് തന്നെയാണ് കരുതുന്നത്.

Tags:    
News Summary - air port-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.