ജിദ്ദ: കോവിഡിന്റെ വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ഏർപ്പെടുത്തിയ എയർ സുവിധ രജിസ്ട്രേഷൻ സമ്പ്രദായം നിർത്തലാക്കണമെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദ കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഉചിതമായ ഇടപെടലുകൾ നടത്തണമെന്ന് കേരള സർക്കാറിനോടും ആവശ്യം പരിഗണിക്കണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനോടും ന്യൂ ഏജ് ഇന്ത്യ ഫോറം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ലോകത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സമയത്തും ഈ നടപടി തുടരുന്നത് അനുചിതവും അപ്രായോഗികവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സലീം മധുവായ്, സെക്രട്ടറി സത്താർ ആറളം എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയിൽ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കുകയും ഫലപ്രാപ്തിയിൽ എത്തുകയും ചെയ്ത ഘട്ടത്തിലും 2020 ആഗസ്റ്റിൽ തുടങ്ങിയ സംവിധാനം കാര്യമായ മാറ്റങ്ങൾക്ക് പോലും വിധേയമാകാതെയാണ് ഇപ്പോഴും തുടരുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ലോക രാജ്യങ്ങളെല്ലാം കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഏറെക്കുറെ പിൻവലിച്ച സാഹചര്യത്തിൽ മിക്ക യാത്രക്കാരും എയർ സുവിധ സംവിധാനത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതിനാലും രേഖകൾ അപ്ലോഡ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടും യാത്ര ചെയ്യുന്നത് പ്രയാസമായിരിക്കുകയാണെന്നും ന്യൂ ഏജ് ഇന്ത്യ ഫോറം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.