റിയാദ്: കേരളത്തിലെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ഉണ്ടായ ബോംബേറിൽ റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം എം.എം. നയീം, കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, സാംസ്കാരിക കമ്മിറ്റി അംഗം വിനോദ് മലയിൽ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വികസന കുതിപ്പിന് ചേർന്നുനിൽക്കേണ്ടവർ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമാധാനം പ്രതീക്ഷിച്ചുള്ള സംയമനം ബലഹീനതയായി കാണരുതെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.