അൽഅഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ വിളവെടുത്ത ഈത്തപ്പഴത്തിെൻറ വിപണന മേള ആരംഭിച്ചു. ‘ഓ, ഏറ്റവും മധുരമുള്ള ഈത്തപ്പഴം 2024’ എന്ന തലക്കെട്ടിൽ ആരംഭിച്ച മേള കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഗവർണറേറ്റിെൻറയും വികസന അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ അൽഅഹ്സ മുനിസിപ്പാലിറ്റിയാണ് മേള അൽഅഹ്സ മുനിസിപ്പാലിറ്റി പൈതൃക കോട്ടയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ദേശീയ കാർഷിക വിളയായ ഇൗത്തപ്പഴത്തിൽ നിക്ഷേപിക്കണമെന്നും അതിെൻറ വിപണനം വിപുലീകരിക്കുകയും ചെയ്യണമെന്നും ഗവർണർ പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്കുള്ള അതിെൻറ കയറ്റുമതി വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലും ഉയർന്ന നിലവാരമുള്ള അതിെൻറ ഉൽപ്പാദനത്തിലും ശ്രദ്ധിക്കണം. അങ്ങനെ പ്രാദേശിക ഉൽപന്നത്തിൽ സ്വാധീനം ചെലുത്തുന്ന സാമ്പത്തിക, നിക്ഷേപ ഉൽപന്നമാക്കി ഇൗത്തപ്പഴത്തെ മാറ്റണമെന്നും ഗവർണർ പറഞ്ഞു. അൽഅഹ്സയിലെ മിക്ക ഈത്തപ്പഴ വ്യാപാരികളും തങ്ങളുടെ ഉൽപ്പന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നത്. കൂടാതെ മേളയോടനുബന്ധിച്ച നാടകാവതരണം, സംവേദനാത്മക പാചകരീതി, നാടോടിക്കഥകളുടെ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.