അൽ അഹ്സ: ഒ.ഐ.സി.സി അൽ അഹ്സ ഏരിയാകമ്മിറ്റി ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഹുഫൂഫ് കബായൻ റിസോർട്ടിൽ ആക്ടിങ് പ്രസിഡന്റ് അർശദ് ദേശമംഗലം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.
തുടർന്ന് ലിജു വർഗീസ് ചൊല്ലി കൊടുത്ത അഖണ്ഡ ഭാരത പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി. ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ശാഫി കുദിർ, നാഷനൽ കമ്മിറ്റി മെമ്പർ പ്രസാദ് കരുനാഗപ്പള്ളി, റഷീദ് വരവൂർ, നിസാം വടക്കേകോണം, ഷാനി ഓമശ്ശേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു.
അഷ്റഫ് കരുവാത്ത്, സിജൊ രാമപുരം, ദിവാകരൻ കാഞ്ഞങ്ങാട്, നൗഷാദ് താനൂർ, സ്മിത സിജൊ, അബ്ദുൽ സലീം പോത്തംകോട്, ഷാജി മാവേലിക്കര, നവാസ് അൽ നജ, റിനാദ് ഫോക്കസ്, ജിതേഷ് ദിവാകരൻ, ശ്യാം സരൺ, ജോസഫ് ഇന്റർ കോണ്ടിനെന്ററൽ, രമണൻ ജാഫർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ജവഹർ ബാലമഞ്ച് പ്രവർത്തകരായ എറൈൻ സിജൊ, അലോൺസ്, ഹാറൂൺ റഷീദ്, അർവ മറിയം എന്നിവരുടെ നേതൃത്വത്തിൽ വന്ദേമാതര ആലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികൾ ദേശീയ ഗാനാലാപനത്തോടെയാണ് അവസാനിച്ചത്. ആഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.