അ​ബ്ഹ അ​ൽ ജ​നൂ​ബ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ‘ഹാ​റ്റ്സ് ഓ​ഫ് 2022’ പ​രി​പാ​ടി ഡോ. ​നാ​യി​ഫ് ബി​ൻ മു​ഹ​മ്മ​ദ് ശ​ബ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ ജ​നൂ​ബ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ‘ഹാ​റ്റ്സ് ഓ​ഫ് 2022’

അ​ബ​ഹ: അ​സീ​ർ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ അ​ൽ ജ​നൂ​ബ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ‘ഹാ​റ്റ്സ് ഓ​ഫ് 2022’ എ​ന്ന പേ​രി​ൽ സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഖ​മീ​സ് മു​ശൈ​ത്തി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സൗ​ദി ഇ​ല​ക്ട്രോ​ണി​ക് യൂ​നി​വേ​ഴ്സി​റ്റി ഡീ​ൻ ഡോ. ​നാ​യി​ഫ് ബി​ൻ മു​ഹ​മ്മ​ദ് ശ​ബ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ജ​ലീ​ൽ കാ​വ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം അ​ബ്​​ദു​ൽ ജ​ലീ​ൽ കാ​വ​നൂ​ർ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ളി​​ന്റെ അ​ലു​മ്നി​യു​ടെ ഫേ​സ്ബു​ക് പേ​ജ് പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്നു. ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ലേ​ഖ സ​ജി​കു​മാ​ർ, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ഹെ​ഡ് മി​സ്ട്ര​സ് അ​നു​പ​മ ഷെ​റി​ൻ, ബോ​യ്സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഷി​ജു എ​സ്. ഭാ​സ്ക​ർ, പി.​ടി.​എ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഡോ. ​സ​യ്ദ് സാ​ദ​ത്തു​ള്ള, പ്രൈ​മ​റി ഹെ​ഡ് മി​സ്ട്ര​സ് സു​ബി റ​ഹീം, കോ​ഓ​ഡി​നേ​റ്റ​ർ നി​ഷാ​നി യാ​സ്മി​ൻ, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ലി ശ​ഹ്റി, ബി​ജു കെ. ​നാ​യ​ർ, അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, അ​ബ്ദു​ള്ള അ​ഹ്മ​റി, മു​റ​യ ശ​ഹ്റാ​നി, മു​ഹ​മ്മ​ദ്, നാ​യി​ഫ് അ​ൽ ഖ​ഹ്താ​നി എ​ന്നി​വ​ർ

സം​സാ​രി​ച്ചു.

സ്കൂ​ൾ ചെ​യ​ർ​മാ​ൻ സു​ബൈ​ർ ചാ​ലി​യം വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. ശേ​ഷം സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. കോ​വി​ഡ് കാ​ല​ത്തെ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മെ​ഹ​സൂം അ​റ​ക്ക​ൽ സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് മാ​നേ​ജ​ർ ലു​ഖ്മാ​ൻ ന​ന്ദി​

യും പ​റ​ഞ്ഞു.

Tags:    
News Summary - Al Janoob International School 'Hats of 2022'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.