റിയാദ്: സൗദി ദേശീയ ദിനത്തിെൻറ ഭാഗമായി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അന്നം തരുന്ന നാടിന് ജീവരക്തം'എന്ന തലക്കെട്ടിൽ നടത്തുന്ന രക്തദാന കാമ്പയിനിൽ അൽഖർജ് കെ.എം.സി.സിയും പെങ്കടുത്തു. അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽഖർജ് കിങ് ഖാലിദ് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് 20ഒാളം പേർ രക്തം ദാനം ചെയ്തു.
രാവിലെ ഒമ്പതിന് ആരംഭിച്ച കാമ്പയിൻ ഉച്ചക്ക് ഒന്നിന് അവസാനിച്ചു. കിങ് ഖാലിദ് ആശുപത്രിയിലെ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സഹകരണത്തോടെ നടന്ന പരിപാടി അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
കാമ്പയിന് കാരുണ്യ വിഭാഗം കൺവീനർ മുഹമ്മദ് പുന്നക്കാട്, സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അഷ്റഫ് കല്ലൂർ, ജോയൻറ് സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഇഖ്ബാൽ അരീക്കാടൻ, ഉമർ ഫൈസി, ജാബിർ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.