ത്വാ​ഇ​ഫി​ലെ അ​ൽ വ​ഹ്ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം

ത്വാ​ഇ​ഫി​ലെ അ​ൽ വ​ഹ്​​ബ ക്രേ​റ്റ​ർ, ലോ​ക​ത്തെ അ​ദ്ഭു​ത​ക​ര​മാ​യ 100 ഭൂ​വ​ട​യാ​ള​ങ്ങ​ളി​ലൊ​ന്ന്​

യാം​ബു: ലോ​ക​ത്തെ അ​ദ്ഭു​ത​ക​ര​വും മ​നോ​ഹ​ര​വു​മാ​യ 100 ഭൂ​വ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യി ത്വാ​ഇ​ഫി​ലെ അ​ൽ വ​ഹ്​​ബ ക്രേ​റ്റ​റി​നെ (അ​ഗ്​​നി​പ​ർ​വ​ത മു​ഖം) അം​ഗീ​ക​രി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച്​ യു​നെ​സ്​​കോ. ത്വാ​ഇ​ഫി​​​ന്റെ വ​ട​ക്കു​കി​ഴ​ക്കു ഭാ​ഗ​ത്താ​യി 260 കി​ലോ​മീ​റ്റ​ർ അ​ക​ലെ ‘ഹ​രാ​ത് കി​ഷ​ബ്’ പ​ർ​വ​ത മ​ട​ക്കി​ലാ​ണ്​ ഈ ​അ​ഗ്​​നി​പ​ർ​വ​ത ചു​ഴി. ലാ​വ പൊ​ട്ടി​യൊ​ലി​ച്ച​തി​ന്റെ മു​റി​പ്പാ​ടാ​ണ്​ ഈ ​ഗ​ർ​ത്തം.

അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന ജി​യോ​ള​ജി​ക്ക​ൽ ഹെ​റി​റ്റേ​ജ് സൈ​റ്റു​ക​ളി​ൽ ഒ​ന്നാ​യാ​ണ്​ അ​ൽ വ​ഹ്ബ​യെ ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​യ​ൻ ഓ​ഫ് ജി​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സും (ഐ.​യു.​ജി.​എ​സ്) യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​ജു​ക്കേ​ഷ​ന​ൽ, സ​യ​ന്റി​ഫി​ക് ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നും (യു​നെ​സ്കോ) പ​രി​ഗ​ണി​ക്കു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ 64 രാ​ജ്യ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച 174 ഭൂ​വ​ട​യാ​ള​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 89 സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ്​ അ​ൽ വ​ഹ്​​ബ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി വ​ക്താ​വ് താ​രി​ഖ് അ​ബ അ​ൽ ഖൈ​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക, ഇ​റ്റ​ലി, കാ​ന​ഡ, ന്യൂ​സി​ലാ​ൻ​ഡ്, ചൈ​ന, ഐ​സ്​​ലാ​ൻ​ഡ്, ഈ​ജി​പ്ത്, ഫി​ൻ​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​തി​നേ​ക്കാ​ൾ ഏ​റ്റ​വും വ​ലി​യ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്ത​മാ​ണ്​ അ​ൽ വ​ഹ്ബ എ​ന്നാ​ണ്​ വി​ദ​ഗ്​​ധ സ​മി​തി ക​ണ്ടെ​ത്തി​യ​ത്.

ജി​ദ്ദ​യി​ൽ​നി​ന്ന് ജു​മൂം വ​ഴി 365 കി​ലോ​മീ​റ്റ​റും തൂ​വ​ൽ വ​ഴി 447 കി​ലോ​മീ​റ്റ​റും ദൂ​ര​മു​ണ്ട് അ​ൽ വ​ഹ്​​ബ​യി​ലേ​ക്ക്. നി​ല​വി​ൽ ഇ​ത്​ പു​രാ​വ​സ്തു കേ​ന്ദ്ര​മാ​യി സൗ​ദി ഗ​വ​ൺ​മെൻറ്​ സം​ര​ക്ഷി​ക്കു​ക​യാ​ണ്. 250 മീ​റ്റ​ർ ആ​ഴ​വും 2.3 കി​ലോ​മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള ഈ ​അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്ത​ത്തി​ന്​ 11 ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് അ​ഗ്​​നി​പ​ർ​വ​ത സ്​​ഫോ​ട​ന​മു​ണ്ടാ​യി ‘മാ​ഗ്മ’​യും ഭൂ​ഗ​ർ​ഭ​ജ​ല​വും ല​വ​ണ​ങ്ങ​ളും പു​റ​ത്തേ​ക്ക് പ്ര​വ​ഹി​ച്ചാ​ണ് ഗ​ർ​ത്തം ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് ഭൗ​മ ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടെ​ത്ത​ൽ.

ലാ​വ​യു​ടെ പ്ര​തി​പ്ര​വ​ർ​ത്ത​നം മൂ​ലം ശ​ക്ത​മാ​യ വാ​ത​ക പ്ര​സ​ര​ണം സം​ഭ​വി​ക്കു​ക​യും അ​തു​വ​ഴി​യാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വി​സ്‌​തീ​ർ​ണ​മു​ള്ള ഈ ​മ​ഹാ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ‘മ​ഖ്​​ല ത്വ​മി​യ്യ’ (ഫൂ​ഹ​ത്തു​ൽ വ​ഹ്ബ) എ​ന്നാ​ണ് അ​റ​ബി നാ​മം. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം മൂ​ലം ഭൗ​മോ​പ​രി​ത​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന വൃ​ത്താ​കൃ​തി​യി​ലു​ള്ള ഗ​ർ​ത്ത​ങ്ങ​ളെ​യാ​ണ് സാ​ങ്കേ​തി​ക​മാ​യി ‘ക്രേ​റ്റ​ർ’ എ​ന്ന് വി​ളി​ക്കു​ന്ന​ത്‌.

ഗ​ർ​ത്ത​ത്തി​നു​ള്ളി​ൽ വ​ലി​യ പാ​ത്ര​ത്തി​െൻറ അ​ടി​ഭാ​ഗം പോ​ലു​ള്ള ഭാ​ഗ​ത്ത് വെ​ളു​ത്ത നി​റ​ത്തി​ൽ ലാ​വ ഉ​റ​ഞ്ഞു​കി​ട​ക്കു​ന്നു. ഈ ​കാ​ഴ്ച മ​നോ​ഹ​ര​മാ​ണ്. ഉ​രു​ക്ക്​ പോ​ലു​ള്ള ക​റു​ത്ത ശി​ല​ക​ളാ​ണ്​ ഈ ​പ​ർ​വ​ത​പ്ര​ദേ​ശ​ത്താ​കെ​യു​ള്ള​ത്. നി​ല​വി​ൽ അ​ൽ വ​ഹ്​​ബ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ഭൗ​മ​ശാ​സ്​​ത്ര ഗ​വേ​ഷ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യു​മെ​ല്ലാം ഇ​ഷ്​​ട​പ്ര​ദേ​ശ​മാ​ണ്. ധാ​രാ​ളം ആ​ളു​ക​ൾ നി​ത്യേ​ന ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. 

Tags:    
News Summary - Al Wahba Crater in Twaif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.