റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ബോയ്സ് വിഭാഗം സ്പോർട്സ് ആക്ടിവിറ്റീസിന് തുടക്കമായി. അധികാരദാന ചടങ്ങിലൂടെ 2023-24 അധ്യയന വർഷത്തേക്കുള്ള പുതിയ സ്കൂൾ കൗൺസിൽ ഔദ്യോഗികമായി സ്ഥാനമേറ്റു. ഐ.ഐ.എസ് ദമ്മാം മുൻ പ്രിൻസിപ്പൽ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എസ്.എം. ഷൗക്കത്ത് പർവേസ്, ഹെഡ്മാസ്റ്റർ ബോയ്സ് വിഭാഗം തൻവീർ സിദ്ദീഖി, ഹെഡ്മിസ്ട്രസ് ഗേൾസ് വിഭാഗം സംഗീത അനൂപ്, കെ.ജി വിഭാഗം പ്രിൻസിപ്പൽ റിഹാന അംജാദ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് സ്പോർട്സ് വിഭാഗം തലവൻ ജിനീഷ് നേതൃത്വം നൽകി. സ്കൂൾ ബോയ്സ് സെക്ഷൻ ഹെഡ് ബോയ് മൈക്കിൾ മാത്യു വിൽസണിന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വൈസ് ഹെഡ്ബോയ് അബാൻ കനിയൻ, സ്പോർട്സ് ക്യാപ്റ്റൻ മാസ്റ്റർ ലറൈബ് നൂർ, വൈസ് സ്പോർട്സ് ക്യാപ്റ്റൻ മാസ്റ്റർ ഒമർ അബ്ദുല്ലാഹ് എന്നിവർ സ്കൂൾ കൗൺസിലിലേക്ക് പ്രവേശിച്ചു, അവർ സ്കൂൾ ബാൻഡിന്റെ താളത്തിനൊത്തു നീങ്ങി. മേയ് നാലിന് നടന്ന സ്കൂൾ ഇലക്ഷനിലൂടെയായിരുന്നു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുത്തത്. വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് ഭംഗികൂട്ടി. സ്പോർട്സ് ക്യാപ്റ്റൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.