ദ​മ്മാം ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ‘ഓ​ണ​പ്പ​കി​ട്ട് 2024’ സാം​സ്​​കാ​രി​ക സ​മ്മേ​ള​നം

ആ​ല​പ്പു​ഴ ഒ.​ഐ.​സി.​സി ജി​ല്ല​ ക​മ്മി​റ്റി ‘ഓ​ണ​പ്പ​കി​ട്ട് 2024’

ദ​മ്മാം: ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ദ​മ്മാം സം​ഘ​ടി​പ്പി​ച്ച ‘ഓ​ണ​പ്പ​കി​ട്ട് 2024’ അ​ര​ങ്ങേ​റി. ദ​മ്മാം ഫൈ​സ​ലി​യ​യി​ലെ ഫാം ​ഹൗ​സി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ഓ​ണ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹാ​സ്യ​ക​ലാ​കാ​ര​ന്മാ​ര​യ രാ​ജാ​സാ​ഹി​ബ്, മു​ൻ​ഷി ര​ഞ്ജി​ത്തും വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ ജോ​ണി പു​തി​യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കാ​യം​കു​ളം, ജോ​ൺ കോ​ശി, യ​ഹ്‌​യ കോ​യ, രാ​ജീ​വ് ആ​ല​പ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖ് കാ​യം​കു​ളം, സി​റാ​ജ് ആ​ല​പ്പി, സ​ലീ​ന ജ​ലീ​ൽ എ​ന്നി​വ​ർ സം​ഗീ​ത വി​രു​ന്നൂ​ട്ടി. ജ​ലീ​ൽ പ​ള്ളാ​ത്തു​രു​ത്തി സ്വാ​ഗ​ത​വും റോ​യി ക​രു​മാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Alappuzha OICC District Committee Onappakit 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.