റിയാദ്: റമദാനിൽ അലിഫ് ഇന്റർനാഷനൽ സ്കൂൾ ഇസ്ലാമിക് ഡിപാർട്ട്മെന്റിന് കീഴിൽ സംഘടിപ്പിച്ച 'ഖുർആൻ മുസാബഖ അഞ്ചാം എഡിഷൻ' ശ്രദ്ധേയമായി. ഖുർആനിക സൂക്തങ്ങൾ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും മാർഗനിർദേശവും ലഭിച്ചവരായിരുന്നു മത്സരാർഥികൾ. മൂന്ന് വിഭാഗങ്ങളിലായി ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാർഥികളാണ് ഫൈനലിൽ മത്സരിച്ചത്.
കാറ്റഗറി ഒന്നിൽ ആയിഷ സമീഹയും കാറ്റഗറി രണ്ടിൽ ശൈഖ് മുഹമ്മദ് സൈനും കാറ്റഗറി മൂന്നിൽ ആയിഷ ലാമിയയും ഒന്നാം സ്ഥാനം നേടി. ബുഷ്റ അബ്ദുൽ ഖുദൂസ്, ഇനായ ഹകീം, ഫാത്തിമ അഫ്സൽ, മുഹമ്മദ് ഹോജ, നിഹാദ് ഷബീർ, ഹന ഫാത്തിമ എന്നിവരാണ് മറ്റു വിജയികൾ. ശൈഖ് അബ്ദുൽ ഖുദ്ദൂസ്, ആഷിഫ് നഈമി, ആയിഷാ അബ്ദുൽ മജീദ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. പരിപാടി അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാ ബാനു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.