റിയാദ്: വിദ്യാർഥി ഘോഷയാത്ര ഉൾപ്പെടെ വിപുലമായ കലാപരിപാടികളോടെ സൗദിയുടെ 94ാമത് ദേശീയദിനം ആഘോഷിച്ച് റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂൾ. ആദ്യ ദിനം കെ.ജി വിദ്യാർഥികളുടെ വെൽക്കം ഡാൻസ്, ഫ്ലാഗ് ഡാൻസ്, ഫാൻസി ഡ്രസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. രണ്ടാം ദിനം സാമൂഹിക പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും സൗദി മാതൃക അടയാളപ്പെടുത്തുന്ന നിരവധി കലാപരിപാടികൾക്ക് വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ നേതൃത്വം നൽകി.
മിലിറ്ററി ഡാൻസും സൗദിയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന വിവിധ അവതരണങ്ങളും ശ്രദ്ധേയമായി. സൗദി എയർലൈൻസ് കൺസൾട്ടന്റ് മുഹമ്മദ് അൽ മശാഇരി മുഖ്യാതിഥിയായി. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾ സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ അബ്ദുൽ നാസർ മുഹമ്മദ്, ഗാസി അൽ ഉനൈസി, തലാൽ അൽ മുഹ്സിൻ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
കോഓഡിനേറ്റർമാരായ ഫാത്തിമ റിഫാന, വിസ്മി രതീഷ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, മാനേജർ മുനീറ അൽ സഹ്ലി, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് സ്വാഗതവും പ്രോഗാം കോഓഡിനേറ്റർ നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.