മക്ക: ഇന്ത്യൻ ഹാജിമാരുടെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കാൻ മക്കയിൽ പ്രത്യേക കേന്ദ്രം.
മക്ക മസ്ജിദുല്‍ ഹറാമില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഖുദായി പാർക്കിങ്ങിന് അൽപമകലെ ജബൽ സൗർ ബ്രാഞ്ച് റോഡിലാണ് പുതിയ ഓഫിസ്. ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രമായ അസീസിയയിലെ 'മഹത്വത്തിൽ ബാങ്കി'ലായിരുന്നു നേരത്തെ ഹജ്ജ് മിഷൻ ഓഫിസ്. അത് ഒഴിവാക്കിയാണ് ഹജ്ജ് മിഷൻ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഓഫിസ് ഒരുക്കിയത്.
ബഹുനില കെട്ടിടത്തിലാണ് ഓഫിസ്. ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഹാജിമാരുടെയും സേവനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കും.
ഇന്ത്യൻ ഹജ്ജ് മിഷനും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കും കീഴിലായി 79,237 ഹാജിമാരാണ് എത്തുന്നത്.
ഹജ്ജിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ തകൃതിയായ പ്രവർത്തനങ്ങളിലാണ് ഓഫിസിലെ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും. ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലമാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്. നിരവധി വർഷത്തെ ഹജ്ജ് പരിചയമുണ്ട് ഇദ്ദേഹത്തിന്. കോണ്‍സുല്‍ ഹജ്ജ് എന്ന പ്രത്യേക തസ്തിക തന്നെയുണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍. വൈ. സാബിറാണ് ഹജ്ജ് കോണ്‍സുല്‍. ഹൈടെക് രീതിയിൽ ഹാജിമാർക്ക് ആവശ്യമായ സേവനം നൽകാൻ വലിയ സൗകര്യമാണ് ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചാണ് സേവനം ക്രമീകരിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററാണ് പ്രധാന പ്രത്യേകത. ഹാജിമാർക്ക് വാട്സ്ആപ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും ബന്ധപ്പെടാന്‍ പ്രത്യേക ഓഫിസ് തന്നെ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കോഓഡിനേഷൻ സെൽ, ബിൽഡിങ് സെൽ, ജനറൽ വെൽഫെയർ സെൽ, ട്രാൻസ്പോർട്ടേഷൻ എന്നിവക്കും വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്നു. കോണ്‍സുല്‍, ഹജ്ജ് കോണ്‍സല്‍ എന്നിവരുടെ ഓഫിസും ഇവിടെയുണ്ട്.
ഇന്ത്യയില്‍നിന്നും ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 400ഓളം വരുന്ന ഖാദിമുല്‍ ഹുജാജുമാരെയും (നാട്ടിൽ നിന്നും വരുന്ന വളന്റിയർമാർ) നിയന്ത്രിക്കുന്നത് ഇവിടെയാണ്. മഹറമില്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേകമാണ് സൗകര്യങ്ങള്‍. പുറമെ, ഹറമിലെ സേവനം, കാണാതായവര്‍ക്കായുള്ള സഹായം, ബാഗേജ് നഷ്ടം എന്നിവക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ വന്നവർക്കായി പ്രത്യേക ഡെസ്കും ഈ ഓഫിസിൽ പ്രവർത്തിക്കുന്നുണ്ട്. 8002477786 എന്ന ടോൾ ഫ്രീ നമ്പറിൽ തീർഥാടകർക്ക് എല്ലാ സഹായത്തിനും സേവനത്തിനും ബന്ധപ്പെടാം.
ജിദ്ദ: ഹജ്ജ് സീസണിലെ ആശയ വിനിമയ, വിവര സാങ്കേതിക മേഖലയുടെ പ്രവർത്തന പദ്ധതികൾ സജ്ജമായതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ വ്യക്തമാക്കി.
ഹജ്ജ് സീസണിന്റെ മുന്നോടിയായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ ഗവർണർ ഡോ. മുഹമ്മദ് ബിൻ സൗദ് അൽതമീമി പുണ്യസ്ഥലങ്ങളിലെ ഹജ്ജ് ഒരുക്കം പരിശോധിച്ചു.
മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ 5,900ലധികം കമ്യൂണിക്കേഷൻ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാം ജനറേഷൻ (ഫൈവ് ജി) ടവറുകളുടെ എണ്ണവും 41 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ ടവറുകളുടെ എണ്ണം 2,600ലധികമായി. കൂടാതെ മക്കയിലും മദീനയിലും 11,000ലധികം വൈ-ഫൈ ആക്സ്സ് പോയന്റുകളും ഒരുക്കി.
ആശയവിനിമയവും വിവരസാങ്കേതിക സേവനങ്ങളും സുഗമമാക്കാനും ഹജ്ജ്, ഉംറ സീസണുകളിൽ തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിൽ അവ ലഭ്യമാക്കാനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയതായി മന്ത്രി പറഞ്ഞു. ഭരണാധികാരികളുടെ നിർദേശത്തെ തുടർന്നാണിതെന്നും തീർഥാടകരുടെ സേവനത്തിന് മന്ത്രാലയം വലിയ മുൻഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.