ജുബൈൽ: അൽമുസൈൻ-ജെ.എഫ്.സി കപ്പ് 2023 മെഗാ സെവൻസ് ഫുട്ബാൾ മത്സരങ്ങൾക്ക് ജുബൈൽ അരീന സ്റ്റേഡിയത്തിൽ തുടക്കമായി. അൽമുസൈൻ കമ്പനി സി.ഇ.ഒ സകരിയ കിക്ക് ഓഫ് നിർവഹിച്ചു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. മുജീബ് കളത്തിൽ, ഷജീർ, സബാഹ്, റഫീഖ് കൂട്ടിലങ്ങാടി, ഖലീൽ, ബിനോയ്, സലാം, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
ജുബൈലിലെ ഫുട്ബാൾ പ്രേമികൾക്ക് ഉജ്ജ്വലമായ കളിവിരുന്നാണ് ജെ.എഫ്.സി ഒരുക്കിയിരിക്കുന്നത്. ഈയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദാറുസ്സിഹ യൂത്ത് ക്ലബ് ഏകപക്ഷീയമായ രണ്ടു ഗോളിന് ഐ.എം.സി.ഒ അൽഖോബാറിനെ പരാജയപ്പെടുത്തി. ദാർ അസ്സിഹ യൂത്ത് ക്ലബിന്റെ എൽദോസ് ‘ഹീറോ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു മത്സരങ്ങളിൽ യഥാക്രമം കാലെക്സ് ഫീനിക്സ് എസ്.സി ഒന്നിനെതിരെ മൂന്നിന് യങ് സ്റ്റാർ എഫ്.സി ദമ്മാമിനെയും ഗാലപ് യുനൈറ്റഡ് എഫ്.സി. ഖോബാർ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചിന് സ്റ്റാർസ് സർവിസ് കമ്പനി എം.യു.എഫ്.സിയെയും തോൽപിച്ചു. നവംബർ 24 വരെയാണ് ടൂർണമെൻറ് നടക്കുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നു. സ്ത്രീകൾക്കായി പ്രത്യേക ഇടവും ഏർപ്പെടുത്തിയിട്ടുണ്ട്. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ (ഡിഫ) രജിസ്റ്റർ ചെയ്തിട്ടുള്ള 20 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.