ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെത്തി. ശനിയാഴ്ച രാത്രിയാണ് കിരീടാവകാശി മദീനയിലെത്തിയത്. വിമാനത്താവളത്തിൽ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
മസ്ജിദുന്നബവിയിലെത്തിയ കിരീടാവകാശിയെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ഇമാമുമാരും ഖതീബുമാരും മസ്ജിദുന്നബവി കാര്യാലയ മേധാവികളും ചേർന്ന് വരവേറ്റു. ശേഷം ഖുബാ പള്ളിയിൽ കിരീടാവകാശിയെ മദീന ഇസ്ലാമിക കാര്യ മന്ത്രാലയം മേധാവി ഡോ. വജബ് അലി അൽഉതൈബി, ഖുബാ പള്ളി ഇമാം ഡോ. സുലൈമാൻ ബിൻ സലീമുല്ലാഹ് അൽറഹീലി, മുഅദിൻ അഹ്മദ് ഹസൻ ബുഖാരി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അമീർ സഊദ് ബിൻ സൽമാൻ, പണ്ഡിതസഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. സഅദ് ബിൻ നാസിർ അൽശശ്രി എന്നിവർ കിരീടാവകാശിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.