ത്വാഇഫ്: പ്രവാസി കുടുംബങ്ങൾക്ക് നവോന്മേഷം പകർന്ന് കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കുടുംബിനികളുടെയും കുട്ടികളുടെയും വർധിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ മീറ്റിൽ കുടുംബിനികൾക്കായി പായസമത്സരം, കുട്ടികളുടെ മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങൾ അരങ്ങേറി. പായസമത്സരത്തിൽ ബുഷ്റ ഇല്യാസ്, ഹഫ്സത്ത് മജീദ്, ഉമ്മു ബിലാൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പരിപാടിയുടെ പ്രചരണാർത്ഥം നൽകിയ സമ്മാന കൂപ്പണിൽ ഹുസൈൻ, അബ്ദുറഹ്മാൻ, സൽമാൻ എന്നിവർ വിജയികളായി. നൂഹ് ബീമാപള്ളിയുടെയും ആശ ഷിജുവിെൻറയും നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനസന്ധ്യയും, ഗസൽ, മുട്ടിപ്പാട്ട് തുടങ്ങിയവയും മീറ്റിന് കൊഴുപ്പേകി.
സാംസ്കാരിക സമ്മേളനത്തിൽ മേഖലയിലെ വിവിധ മത, സാമൂഹിക, രാഷ്ട്രീയ സംഘടന പ്രതിനിധികൾ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ബാസ് രാമപുരം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് സാലിഹ് നാലകത്ത് അധ്യക്ഷത വഹിച്ചു.
ജലീൽ തോട്ടോളി, ഷാജി പന്തളം, അബ്ദുൽ അസീസ് റഹ്മാനി, ജാബിർ, സമീർ ആലപ്പുഴ, മഹമൂദ് തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശരീഫ് മണ്ണാർക്കാട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുനീർ ആനമങ്ങാട് നന്ദിയും പറഞ്ഞു.
മുഹമ്മദ് ബിലാൽ ഖിറാഅത്ത് നടത്തി. സലാം പുല്ലാളൂർ, മുസ്തഫ പെരിന്തൽമണ്ണ, മുഹമ്മദ് ഷ തങ്ങൾ, കോയ കടലുണ്ടി, സലാം മുള്ളമ്പാറ, യാസർ കാരക്കുന്ന്, ശിഹാബ് കൊളപ്പുറം, ജംഷീർ ഐക്കരപ്പടി, കാസിം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.