അമീർ മുഹമ്മദ്​ കോപ്​റ്റിക്​ കത്തീഡ്രൽ​ സന്ദർശിച്ചു

ജിദ്ദ: ഇൗജിപ്​ത്​ സന്ദർ​ശിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ കൈറോയിലെ ചരിത്രപ്രസിദ്ധമായ സ​​െൻറ്​ മാർക്​സ്​ കോപ്​റ്റിക്​ ഒാർത്തഡോക്​സ്​​ കത്തീഡ്രലിലെത്തി. തിങ്കളാഴ്​ച വൈകുന്നേരം കത്തീഡ്രലിലെത്തിയ അമീർ മുഹമ്മദ്​ അലക്​സാൻഡ്രിയയിലെ പോപ്പ്​ തവദ്രൂസ്​ രണ്ടാമനുമായി കൂടിക്കാഴ്​ച നടത്തി. 
കോപ്​റ്റിക്​ ഒാർത്തഡോക്​സ്​ പോപ്പിലെ ആസ്​ഥാനമാണ്​ പ്രശസ്​തമായ ഇൗ ദേവാലയം.

ആഫ്രിക്കയിലെയും മധ്യപൂർവേഷ്യയിലെയും വലിയ കത്തീഡ്രലുകളിലുമൊന്നുമാണ്​ കൈറോ അബ്ബാസിയയി​ൽ സ്​ഥിതി ചെയ്യുന്ന സ​​െൻറ്​ മാർക്​സ്​ പള്ളി. രാവിലെ അൽഅസ്​ഹർ ശൈഖിനെയും അമീർ മുഹമ്മദ്​ സന്ദർശിച്ചിരുന്നു. നവീകരണം പൂർത്തിയായ ചരിത്രപ്രസിദ്ധമായ അൽഅസ്​ഹർ പള്ളിയുടെ ഉദ്​ഘാടനം ചൊവ്വാഴ്​ച അമീർ മുഹമ്മദ്, ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി, ഗ്രാൻഡ്​ ഇമാം ഡോ. അഹമദ്​ അൽത്വയ്യിബ്​ എന്നിവർ ചേർന്ന്​ നിർവഹിക്കും. അബ്​ദുല്ല രാജാവി​​​െൻറ കാലത്ത്​ അനുവദിച്ച ഫണ്ടിലാണ്​ പള്ളിയുടെ നവീകരണം നടത്തിയത്​.

Tags:    
News Summary - amir-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.