ബുറൈദ: പൊതുമാപ്പിെൻറ ആദ്യദിനം വിവിധ നാട്ടുകാരായ നിരവധിപേരാണ് അൽഖസീമിലെ സാമൂഹികപ്രവർത്തകരെ സമീപിച്ചത്. ബുറൈദ, ഉനൈസ, അൽറസ് എന്നിവിടങ്ങളിലാണ് ജവാസാത്ത് തർഹീലുകൾ സജ്ജമാക്കിയിട്ടുള്ളത്. പാസ്പോർട്ട് സേവാകേന്ദ്രമായ വി.എഫ്.എസ് േഗ്ലാബൽ ഓഫീസായിരിക്കും എംബസി സേവനകേന്ദ്രമെന്നാണ് വളണ്ടിയർമാർക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച വൈകീട്ട് വരെയും ഇവിടത്തെ ജീവനക്കാർക്ക് ഹെഡ് ഓഫീസിൽനിന്ന് ഇത് സംബന്ധിച്ച നിർദേശമാന്നും ലഭിക്കാത്തതിനാൽ ഇ.സി അപേക്ഷയുമായെത്തിയ പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു.
എന്നാൽ വ്യാഴാഴ്ച മുതൽ ഇവിടങ്ങളിൽ അപേക്ഷ സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടൂണ്ടെന്നാണ് എംബസിയിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരമെന്ന് സാമൂഹികപ്രവർത്തകരായ ഇഖ്ബാൽ പള്ളിമുക്ക്, ലത്തീഫ് തച്ചംപൊയിൽ എന്നിവർ പറഞ്ഞു. എന്നാൽ പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് പ്രവിശ്യയിലെ തർഹീലുകൾ സജ്ജമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മലയാളികളേക്കാൾ അന്യസംസ്ഥാന തൊഴിലാളികളും പാക്, അഫ്ഗാൻ പൗരൻമാരുമാരുമാണ് ആദ്യ ദിനം സാമൂഹികപ്രവർത്തകരെ തേടിയെത്തിയത്. അൽഖസീം നഗരങ്ങളായ ഉനൈസ, അൽറസ്, ബുകൈരിയ, മിദ്നബ്, ദരിയ എന്നിവിടങ്ങളിൽനിന്നും നിരവധി അന്വേഷണങ്ങളാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതിർത്തി നഗരങ്ങളായ സാജിർ, ദവാദ്മി എന്നിവടങ്ങളിലും നിരവധി നിയമലംഘകരുണ്ടെന്നും വരുംദിനങ്ങൾ ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും സാമൂഹികപ്രവർത്തകനായ ഹുസൈൻ എടരിക്കോട് പറഞ്ഞു. ഇവിടങ്ങളിലുള്ള ചിലർ ഇ.സി നേടുന്നതിനായയി റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അൽഖസീമിലെ ഏക സേവനകേന്ദ്രം ബുറൈദയിലാണ്. പാസ്പോർട്ടിെൻറ കോപ്പി കൈവശമുള്ളവർക്ക് മാത്രമേ ഇവിടെനിന്ന് ഇ.സി ലഭിക്കൂ. അല്ലാത്തവർ എംബസിയിൽ നേരിട്ട് ഹാജരാകേണ്ടിവരും.
സന്ദർശകവിസയിലെത്തി പുതുക്കാനാവാതെ കുടുങ്ങിപ്പോയ ചില മലയാളി കുടുംബങ്ങൾ പൊതുമാപ്പ് ലഭിച്ചതിൽ ഏറെ സന്തുഷ്ടരാണ്. ആശ്രിതരോടൊപ്പം തങ്ങളും ഫൈനൽ എക്സ്റ്റിൽ മടങ്ങേണ്ടിവരുന്ന സാഹചര്യവും വൻ പിഴയും ഒഴിവായതിൽ ദൈവത്തെ സ്തുതിക്കുന്നതോടാപ്പം സൗദി ഭരണകുടത്തിന് നന്ദി രേഖപ്പെടുത്തുകയുമാണ് ഇവരെ കൊണ്ടുവന്നവർ. ഇത്തരക്കാർക്കും ഉംറ ഹജ്ജ് വിസയിൽ ഇവിടെയെത്തി കാലാവധി കഴിഞ്ഞവർക്കും പാസ്പോർട്ടും എയർടിക്കറ്റമായി വിമാനത്താവളത്തിലെത്തിയാൽ എകസിറ്റ് ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.