ദമ്മാം: ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന അസോസിയേഷൻസ് ഓഫ് മലയാളി പ്രഫഷൻസ് ഇൻ സൗദി അറേബ്യ (ആംപ്സ്) കുട്ടികൾക്കായി ടാലൻറ് ഷോ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും നടക്കാറുള്ള കുട്ടികളുടെ കലാസംഗമം ഇത്തവണ ഓൺൈലനായാണ് സംഘടിപ്പിക്കുന്നത്. 'ടാലൻറമിക്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ വ്യക്തിഗത ഇനത്തിലുള്ള 22 മത്സരയിനങ്ങളിൽ കുട്ടികൾ മാറ്റുരക്കുമെന്നും ആംപ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ മാസം 10ന് ആരംഭിച്ച രജിസ്ട്രേഷൻ 20ന് അവസാനിക്കും. മികച്ച ദൃശ്യഭാഷയിൽ റെക്കോഡ് ചെയ്ത മത്സരയിനങ്ങൾ ഡിസംബർ 22നുള്ളിൽ സംഘാടകർക്ക് അയക്കണം. രജിസ് ട്രേഷൻ ചെയ്യുേമ്പാൾ ലഭിച്ച നമ്പർ വ്യക്തമായി ധരിച്ചുകൊണ്ടായിരിക്കണം മത്സരയിനം അവതരിപ്പിക്കേണ്ടത്. നാലു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.
കെ.ജി കുട്ടികൾ കിഡ്സ് വിഭാഗത്തിലും ഒന്ന് മുതൽ മൂന്ന് വരെ ക്ലാസിലുള്ള കുട്ടികൾ സബ്ജൂനിയർ വിഭാഗത്തിലും നാല് മുതൽ ഏഴ് വരെ ക്ലാസിലുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും എട്ടുമുതൽ 12 വരെ ക്ലാസിലുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമായി മത്സരിക്കും. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സമ്മാനാർഹരെ തിരഞ്ഞെടുക്കും. ജനുവരി എട്ടിന് മൂന്ന് സൂം പ്ലാറ്റ്ഫോമുകളിലായി കുട്ടികളുടെ മത്സരയിനങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. മത്സരയിനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ കലാപ്രകടനങ്ങളാണ് പൂർണമായും അവതരിപ്പിക്കുക. ഇന്ത്യയുെട വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച വിധികർത്താക്കളായിരിക്കും വിജയികളെ കെണ്ടത്തുക. ജനുവരി എട്ടിന് ൈവകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.
കോവിഡ് പ്രതിസന്ധി കാരണം ഓൺലൈനിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനാൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും ഇതിൽ പങ്കാളികളാകാൻ അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ദമ്മാം മീഡിയ ഫോറം ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ആംപ്സ് ഭാരവാഹികളായ സഫയർ മുഹമ്മദ്, സാബു ക്ലീറ്റസ്, ഷിബു സേവ്യർ, നദീം അൻവർ, പ്രമീൽ പ്രകാശ്, മനോജ് നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.