ജിദ്ദ: ദഅവാ കോർഡിനേഷന്‍ കീഴിലുള്ള അനസ് ബിൻ മാലിക്ക് മദ്റസ വിദ്യാർഥി, വിദ്യാർഥിനികളുടെ കായികമേള 'ഇൻസ്പയർ 2024' ജിദ്ദയിലെ മിർസൽ വില്ലേജിന് സമീപമുള്ള അൽ സ്വഫ് വ ഇസ്തിറാഹയിൽ സംഘടിപ്പിച്ചു.
നാലു ഹൗസുകളായി തിരിച്ച് വിവിധ കാറ്റഗറികളിൽ 350 ലധികം വിദ്യാർഥി, വിദ്യാർഥിനികൾ പങ്കെടുത്ത കായികമേളയിൽ വൈറ്റ് ഹൗസ് ചാമ്പ്യന്മാരായി. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 50, 100, 200 മീറ്റർ ഓട്ടം, ബലൂൺ ബ്രോക്കിംങ്, ചെയർ പ്ലേ, ലെമൺ സ്പൂൺ പ്ലേ, ഇൻ ആൻഡ് ഔട്ട് തുടങ്ങി വിവിധ ഇനങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ നടന്നു. കുട്ടികളുടേയും മുതിർന്നവരുടേയും വാശിയേറിയ ഫുട്ബാൾ മത്സരങ്ങളും, വടംവലി മത്സരങ്ങളും കാണികൾക്ക് ആവേശമായി മാറി. ഓരോ മത്സര ഇനങ്ങളിലും വിദ്യാർഥികളുടെ സജീവമായ പങ്കാളിത്തം കായിക മത്സരങ്ങൾക്ക് പുതു തലമുറ നൽകുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു.
വിവിധ ഹൗസുകളിലെ വിദ്യാർഥികളുടെ വർണാഭമായ മാർച്ച് പാസ്റ്റിന് ഹൗസ് ലീഡർമാർ നേതൃത്വം നൽകി. മദ്റസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ദഅവാ കോഓഡിനേഷൻ ഭാരവാഹികളും ചേർന്ന് മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള മെഡലുകൾ അനസ് ബിൻ മാലിക് മദ്റസ മാനേജ്മെന്റ് അംഗങ്ങളും കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളും, മദ്റസ അധ്യാപിക, അധ്യാപകന്മാരും പ്രവർത്തകരും വിതരണം ചെയ്തു. കായിക മത്സരങ്ങൾക്ക് മദ്റസ ഭാരവാഹികളും , അധ്യാപക, അധ്യാപികമാരും, ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തകരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.