മക്ക: ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി ഇന്ത്യൻ തീർഥാടകർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ നിന്നറിയാം. ജിദ്ദയിലെ കോൺസുല്‍ ജനറൽ ഓഫ് ഇന്ത്യ വികസിപ്പിച്ച 'ഇന്ത്യൻ ഇൻഫർമേഷൻ സിസ്റ്റം' എന്ന ആപ്പാണ് ഹാജിമാരെ സഹായിക്കാൻ എത്തിയിരിക്കുന്നത്. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഈ ആപ് വഴി ഹാജിമാരുടെ താമസം, വിമാനത്തിെൻറ വിവരങ്ങൾ, മസ്ജിദുകൾ, ആശുപത്രി സൗകര്യം, അടുത്തുള്ള ഹോട്ടല്‍, ഷോപ്പിങ് മാള്‍, തങ്ങൾ അപ്പോൾ നിൽക്കുന്ന സ്ഥലത്തിെൻറ വിവരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും എന്നിവ അറിയാം.
അടിയന്തിര സഹായം തേടി ഹാജിമാര്‍ക്ക് വിളിക്കാവുന്ന സംവിധാനവും ആപ്പില്‍ ഉണ്ട്. ഇതിനകം ലക്ഷത്തിലധികം പേർ ആപ് ഡൗലോഡു ചെയ്തുകഴിഞ്ഞു. ഹാജിമാർക്കൊരുക്കുന്ന സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ മികവുറ്റതാക്കുന്നതിനും പരാതികള്‍ക്ക് എളുപ്പം പരിഹാരം കാണുന്നതിനും ആപ് സഹായകരമാണ്. ഹജ്ജ് മിഷന്‍റെ ഭാഗത്തുനിന്നുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും അപ്പപ്പോൾ ആപ് വഴിയെത്തും. ഹജ്ജ് കർമങ്ങളെ കുറിച്ച് മനസിലാക്കാന്‍ വീഡിയോ രൂപത്തിലുള്ള ഹജ് ഗൈഡും ആപ്പിലുണ്ട്.
കൂടാതെ ഒരു തീർഥാടകന് വളൻറിയർ സഹയാത്രികർ എന്നിവരുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്. സ്വകാര്യ ഗ്രൂപ്പില്‍ എത്തുന്ന ഹാജിമാര്‍ക്കും ഈ ആപ് ഉപയോഗിക്കാനാവും. ഇന്ത്യക്കാരായ സൗദിയിലെ അഭ്യന്തര തീര്‍ഥാടകര്‍ക്കും ആപ്പില്‍ റജിസ്റ്റ്ര്‍ ചെയാനുള്ള സംവിധാനം ഉണ്ട്. ഇപ്പോള്‍ അന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ആപ് ഡൗന്‍ ലോഡ് ചെയ്തു ഉപയോഗിക്കാനാവും.
ഹാജിമാരുടെ അസീസിയ ബിൽഡിങ് മാപ്പും ഇന്ത്യൻ ഹജ്ജ് മിഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഹാജിമാരുടെ താമസസ്ഥലം, ഡിസ്പെൻസറി, ആശുപത്രികൾ, മസ്ജിദുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവ അടയാളപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം സേവനത്തിനായി 24 മണിക്കൂർ വിളിക്കാവുന്ന 8002477786 എന്ന ടോൾ ഫ്രീ നമ്പറിലും സേവനത്തിനും സഹായത്തിനുമായി ഹാജിമാർക്ക് ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.