റിയാദ്: ദേശഭാഷാതിർത്തികൾക്കതീതമായി മനുഷ്യ സൗഹൃദത്തിെൻറ നാമ്പുകളും കായികാവേശത്തിെൻറ പോർക്കാഴ്ചകളുമായി അറേബ്യൻ വോളിക്ക് വെള്ളിയാഴ്ച കൊടിയേറും. പ്രവാസത്തിലും മനസ്സിൽ അണയാതെ സൂക്ഷിക്കുന്ന കായികമോഹങ്ങൾ സാക്ഷാത്കരിക്കാൻ ഓരോ വോളിബാൾ പ്രേമിയും വെള്ളിയാഴ്ച റിയാദ് സ്പോർട്സ് അക്കാദമി (തർബിയ) ഇൻഡോർ സ്റ്റേഡിയത്തിലെത്തും.
തങ്ങളുടെ ഇഷ്ടപ്പെട്ട കായികവിനോദം പൂർണ സൗന്ദര്യത്തോടെ ആസ്വദിക്കാൻ വാരാന്ത്യത്തിലെ ഒഴിവുദിനം പ്രയോജനപ്പെടുത്തും. അൽജസീറ എയർവേസാണ് ‘അറേബ്യൻ വോളി’യുടെ മുഖ്യപ്രായോജകർ. മത്സരങ്ങളുടെ ആദ്യറൗണ്ടിൽ ബെസ്റ്റ് ഓഫ് ത്രീയും പിന്നീട് ഫുൾ ഗെയിമും കളിക്കുമെന്ന് സംഘാടകർ അറിയിച്ചു. വനിതകളുടെ മത്സരങ്ങൾ ബെസ്റ്റ് ഓഫ് ത്രീ ആയിരിക്കും.
ജുബൈലിൽനിന്നെത്തുന്ന സിഗ്മ ജുബൈൽ ടീം 13 വർഷമായി വോളിബാൾ രംഗത്ത് സജീവമാണ്. ഇന്ത്യൻ സൗദി താരങ്ങളടങ്ങിയ ടീം ബഹ്റൈനിൽനിന്നുള്ള രണ്ട് അതിഥി താരങ്ങളുമായാണ് ‘അറേബ്യൻ വോളി’യിൽ മത്സരിക്കാനെത്തുന്നതെന്ന് മാനേജർ ബഷീർ ഉഡുപ്പി പറഞ്ഞു.
ഇൻറർ സ്റ്റേറ്റ് മത്സരങ്ങളിലും സൗദി ക്ലബുകളിലും കളിച്ച പരിചയമുള്ള കളിക്കാർ ‘സിഗ്മ’യുടെ ശക്തിയാണ്. പാക് കളിക്കാരടങ്ങിയ ‘ശകരാകർ’ വോളിബാൾ ക്ലബ് റിയാദിലെ ശുമൈസി കേന്ദ്രമായി പ്രവർത്തിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്നു. കശ്മീർ, പെഷവാർ തുടങ്ങി പ്രമുഖ സ്റ്റേറ്റ് ടീമുകളിലും ക്ലബുകളിലും കളിച്ച പ്രാവീണ്യമുള്ള കളിക്കാരാണ്. രണ്ട് പതിറ്റാണ്ടിലേറെ നൈപുണ്യമുള്ള പാക് ടീം സൗദിയിൽ എല്ലാ നഗരങ്ങളിലും മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ക്യാപ്റ്റൻ അഹ്സനും മാനേജർ പർവേസും പറഞ്ഞു.
റിയാദിൽ നവാഗതരാണ് സ്പൈക്കേഴ്സ് കർണാടക എന്ന ദമ്മാം ടീം. പുതുരക്തങ്ങളെ അണിനിരത്തി കഴിഞ്ഞ വർഷം ആരംഭിച്ച വോളിബാൾ ക്ലബാണിത്. ടീമിൽ മുഴുവൻ ഇന്ത്യൻ കളിക്കാരാണ്.
ക്യാപ്റ്റനടക്കം രണ്ട് താരങ്ങൾ വെക്കേഷനിലായതിനാൽ രണ്ട് പാക് താരങ്ങളുമായാണ് റിയാദിലെത്തുകയെന്ന് മാനേജർ ഇബ്രാഹിം ശർഹൻ പറഞ്ഞു. അഷ്ഫാഖാണ് ക്യാപ്റ്റൻ. അറേബ്യൻ വോളിയിൽ മാറ്റുരക്കുന്ന മറ്റൊരു ഫിലിപ്പീൻസ് ടീമാണ് ‘കിനേസു റിയാദ്’. നല്ല പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണിത്.
വൈവിധ്യമാർന്ന കേളീശൈലികളും മികവുറ്റ താരങ്ങളും തർബിയ ഇൻഡോർ സ്റ്റേഡിയത്തിലെ കാണികളെ ത്രസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.