അറഫ പ്രസംഗം: വിവർത്തന നടപടികൾ ആരംഭിച്ചു

ജിദ്ദ: ഹജ്ജിനിടെ അറഫയിലെ പള്ളിയിൽനിന്ന് പ്രസംഗം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും മസ്ജിദുൽ ഹറാമിലെ വിവർത്തന ആസ്ഥാനവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.

ഖാദിമുൽ ഹറമൈൻ ഖുതുബ പരിഭാഷ പദ്ധതിക്ക് കീഴിലാണ് ഹജ്ജ് വേളയിൽ അറഫയിലെ നമിറ പള്ളിയിലെ പ്രസംഗം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകൾക്കും അറഫാദിനത്തിലെ പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നതിനും വിവർത്തനം ചെയ്യുന്നതിനുമുള്ള അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്ന നടപടികളാണ് മുൻകൂട്ടി ആരംഭിച്ചിരിക്കുന്നതെന്ന് ഡിജിറ്റൽ ബ്രോഡ്‌കാസ്റ്റിങ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ എൻജി. ഹാതിം ബിൻ മുഹമ്മദ് അൽസായ്ദി പറഞ്ഞു. ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകൾ, മനാറത്ത് അൽഹറമൈൻ പ്ലാറ്റ്‌ഫോം, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൂടെയാണ് അറഫ പ്രസംഗം പ്രക്ഷേപണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രോതാക്കളുടെ എണ്ണം നിരീക്ഷിക്കുന്നതിനും തത്സമയ സംപ്രേഷണ വേളയിൽ അതതു ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നതിനും നിരവധി ഉപകരണങ്ങളും സ്ക്രീനുകളുമാണ് സജ്ജീകരിക്കുന്നതെന്ന് ഓഡിയോ ആർക്കൈവിങ് യൂനിറ്റ് ഡയറക്ടർ അഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.

Tags:    
News Summary - Arafa Speech: Translation Processes Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.