ജിദ്ദ: ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയതലത്തിൽ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ‘കാത്തുവെക്കാം സൗഹൃദ കേരളം’ എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച ചർച്ചസദസ്സ് ശ്രദ്ധേയമായി. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം വളർത്തി കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്നവരെ കരുതിയിരിക്കണമെന്നും വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉന്നതനിലവാരം പുലർത്തുന്ന കേരളീയ മണ്ണിൽ വർഗീയത വളർത്താൻ അനുവദിച്ചു കൂടെന്നും ചർച്ചസംഗമം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ മുസാഫിർ ഏലംകുളം സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വർഗീയത ആശങ്കയുണർത്തുന്നതാണെന്ന് ചർച്ചസദസ്സിൽ സംസാരിച്ച എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ബഷീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ മുഖ്യപ്രഭാഷണം നടത്തി. ഫാഷിസം നടത്തിക്കൊണ്ടിരിക്കുന്ന വർഗീയവത്കരണ ഭരണകൂട ഭീകരതക്കെതിരെ മതേതര കൂട്ടായ്മകൾ ശക്തിപ്പെടുത്തി പ്രതിരോധം തീർക്കേണ്ടത് രാജ്യത്തിന്റെ ചരിത്രം നിലനിൽക്കുന്നതിന് ആവശ്യമാണെന്നും റിഹാസ് അഭിപ്രായപ്പെട്ടു. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.