ജിദ്ദ: അരാംകോ സംസ്കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്ന് സൗദിയിൽ എണ്ണ ഉൽപാദ നം പകുതിയായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ അബ്ഖൈക് അരാംകോയുടെ പ്രവർത്തനം പുനഃരാംരംഭിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് അബ്ഖൈക്, ഖുറൈസ് എണ്ണശാലകളിൽ വൻ അഗ്നിബാധയാണുണ്ടായത്. ഇതാണ് ഉൽപാദനം പകുതി കുറയാൻ കാരണമായത്. ഉൽപാദനം പകുതിയോളം കുറഞ്ഞതായി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സ്ഥിരീകരിച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില കൂടാൻ കാരണമായേക്കുമെന്നാണ് സൂചന. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതുമുതൽ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്. ഇതേതുടർന്ന് ഇന്ത്യയുൾപ്പെടെ വിപണിയിൽ വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അഞ്ചുമുതല്‍ പത്തു ഡോളര്‍ വരെ വില ഉയരുമെന്നാണ് ആഗോള സാമ്പത്തിക മാധ്യമങ്ങളും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. ചൈന ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, കരുതല്‍ എണ്ണശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താനും ശ്രമം നടക്കുന്നുണ്ട്. മതിയായ എണ്ണവിതരണത്തിന് യു.എസും സമ്മതിച്ചിട്ടുണ്ട്.
പ്രതിദിനം പത്തുലക്ഷം ബാരല്‍ വരെയാണ് ആഗോള വിപണിയിലേക്ക് സൗദി എണ്ണ വിതരണം ചെയ്യുന്നത്. അബ്ഖൈഖ് പ്ലാൻറില്‍ ഉൽപാദനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ 5.7 ദശലക്ഷം ബാരലാണ് വിതരണത്തിലെ കുറവ് കണക്കാക്കുന്നത്. അബ്ഖൈക് പ്ലാൻറ് പൂർവസ്ഥിതിയിലാവാൻ വൈകിയാൽ ആഗോള വിപണിയിൽ പ്രതിസന്ധി രൂക്ഷമാവും.ഇതിനിടെ ആക്രമണത്തെ തുടർന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശിയുമായി ഫോൺ സംഭാഷണം നടത്തി. ഡ്രോൺ ആക്രമണത്തിന് പിന്നിൽ യമനിലെ ഹൂതികളാണ് എന്ന് വിശ്വസിക്കാൻ തെളിവുകളില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് ആരോപിച്ചു. അതേസമയം, ഏതു സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കി. അരാംകോ ആക്രമണത്തിന് പിന്നാലെ സൗദി ഒാഹരിവിപണിയിൽ ഇടിവുണ്ടായി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ വിവാദ പ്രസ്താവനക്കെതിരെ അറബ് ലോകത്ത് വലിയ െഎക്യം രൂപപ്പെടുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ സൗദിയിലേക്ക് ആക്രമണമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. അടുത്ത ദിവസം നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഒരാഴ്ചക്കകം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജോർഡൻ താഴ്വര പിടിച്ചെടുക്കുമെന്നായിരുന്നു നെതന്യാഹുവിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.